HOME
DETAILS

ഹൈക്കോടതി ഉത്തരവ്: അനധികൃത അറവുശാലകള്‍ക്കെതിരേ നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം

  
Web Desk
September 10 2018 | 07:09 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95

 

പാലക്കാട്: അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കുവാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലുള്ള മുഴുവന്‍ അറവുശാലകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിവരശേഖരണം നടത്തിയിരുന്നു.വരും ദിവസങ്ങളില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിയമം കാറ്റില്‍ പറത്തി നഗരസഭാപ്രദേശത്തും സമീപ പഞ്ചായത്തുകളിലുമായി നിരവധി അനധികൃത അറവുശാലകളുണ്ട്. അനുമതിയുള്ള അറവുശാലകളില്‍ തന്നെ നിയമം പാലിക്കുന്നുമില്ല.
ഇവിടെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് അറവ് നടക്കുന്നത്. പഴകിയ മാംസം ഉള്‍പ്പെടെ വില്‍ക്കപ്പെടുന്നുണ്ട്. ഇവയുണ്ടാക്കുന്ന പരിസരമലിനീകരണവും ഏറെയാണ്. ശുചീകരണമില്ലാത്തതും, മലിനമായ അന്തരീക്ഷത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അറവുശാലകളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തൂക്കിയിടരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു അറവുശാലകള്‍ ഉണ്ടെങ്കില്‍ മാത്രമേ മാംസ കച്ചവടം നടത്താന്‍ പാടുള്ളു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പല പ്രദേശങ്ങളിലും വില്‍പന തകൃതിയായി നടക്കുന്നത്.
ഇവയ്ക്ക് ലൈസന്‍സ് ഇല്ലെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും അറിയാം. എന്നാല്‍ നടപടിയെടുക്കുവാന്‍ തയ്യാറാകുന്നുമില്ല. മാംസത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും വ്യാപക പരാതിയുണ്ട്. അതാതുപ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗബാധിതമല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. സ്ഥിരം പരിശോധന പ്രാവര്‍ത്തികമാകില്ലെന്നാണ് കച്ചവടക്കാരുടെ വാദം.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവു നടക്കുന്നതെന്നും രോഗം ബാധിച്ചവയെ ഇറച്ചിയാക്കുന്നുണ്ടെന്നും കണ്ടെത്തി.അന്യസംസ്ഥാനങ്ങളില്‍നിന്നും ആഴ്ചചന്തകളില്‍നിന്നും അറവുമാടുകളെ ഒരു പരിശോധനയുമില്ലാതെയാണ് അറക്കുന്നതെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം പുതുപ്പള്ളിത്തെരുവിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആറ് അറവുശാലകള്‍ നാഗസഭാധികൃതര്‍ അടച്ചു പൂട്ടിയിരുന്നു.ഇവിടെയുള്ള അറവുശാലയില്‍ നിന്നും ഇറച്ചിയില്‍ വിഷം കലക്കി വെച്ചതിനാല്‍ 20 കാക്കകളും, രണ്ടു നായകളും, ഒരു പരുന്തും ചത്തിരുന്നു. ഇനിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ടര്‍ക്കുവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  7 days ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  7 days ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  7 days ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  7 days ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  7 days ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  7 days ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  7 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  7 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  7 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  7 days ago