
ജില്ലയില്‍ പകര്‍ച്ചാവ്യാധി നിയന്ത്രണവിധേയം: കരുതലോടെ ആരോഗ്യവകുപ്പ്
തൃശൂര്‍: ആരോഗ്യവകുപ്പിന്റെ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ ജില്ലയില്‍ എലിപ്പനിയടക്കമുളള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി മൂലമുള്ള മരണങ്ങളുടെ സാധ്യത കണ്ടറിഞ്ഞ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതിനാല്‍ ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ഡി.എം.ഒ വ്യക്തമാക്കി.
കുടിവെള്ള സ്രോതസുകളുടെ കൃത്യമായ ക്ലോറിനേഷന്, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്റെ ലഭ്യത, ദുരന്തബാധിത പ്രദേശങ്ങളിലെ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറപ്പു വരുത്തുന്നുണ്ട്. നിലവില്‍ കൊതുകു സാന്ദ്രത കുറവാണെങ്കിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉറവിട നശീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു.
ചെടിച്ചെട്ടികള്‍, ഉപയോഗശൂന്യമായ കുപ്പികള്‍, പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. വ്യാജപ്രചരണങ്ങള്‍ക്കു വശംവദരാകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും പരിസര ശുചീകരണം എല്ലാവരും സ്വന്തം ഉത്തരവാദിത്തമായി നിര്‍വഹിക്കണമെന്നും ഡി.എം.ഒ ആഹ്വാനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പിടിപെടാതിരിക്കുവാന്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനു പുറമെ 20 മിനിറ്റ് തിളപ്പിച്ചാറിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും കൈകഴുകല്‍ എല്ലാവരും ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം
latest
• 8 minutes ago
പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ
uae
• 23 minutes ago
ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്
Cricket
• 27 minutes ago
എംഡിഎംഎയുമായി അമ്മയും മകനും വാളയാറിൽ പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കെത്തിച്ചതെന്ന് എക്സൈസ്
Kerala
• 35 minutes ago
കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്
Kerala
• an hour ago
ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ
Football
• an hour ago
പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ
uae
• an hour ago
കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്
Kerala
• an hour ago
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു
qatar
• 2 hours ago
ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി
Kerala
• 2 hours ago
സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ
Kerala
• 3 hours ago
ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം
International
• 3 hours ago
പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്
Football
• 3 hours ago
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക സമസ്ത
Kerala
• 3 hours ago
കർണാടകയിലെ മുസ്ലിം സംവരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും പോര്, രാജ്യസഭ നിർത്തിവെച്ചു
National
• 8 hours ago
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ
National
• 8 hours ago
മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ
uae
• 8 hours ago
11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്
Kerala
• 9 hours ago
വാളയാർ കേസിൽ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി, സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 4 hours ago
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂളുകൾക്ക് പൊലീസ് സംരക്ഷണം, നിയന്ത്രണങ്ങൾ കർശനം
Kerala
• 5 hours ago
എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനത്തിന്റെ വര്‍ധന; പുതുക്കിയ നിരക്ക് 1,24,000 രൂപ
National
• 5 hours ago