HOME
DETAILS

MAL
സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടോ?
backup
October 13 2020 | 01:10 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സത്യം തേടി ദേശീയ അന്വേഷണ ഏജന്‍സികള്‍. മുഖ്യമന്ത്രിയെ കണ്ട ദിവസങ്ങളില്‍ എന്തിന് കണ്ടു എന്നും മൊഴിയില്‍ സത്യാസ്ഥയുണ്ടോ എന്നും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.
കൂടാതെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ 2017ല്‍ മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന മൊഴിയും വിശദമായി പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. അന്ന് സ്വപ്നയും കോണ്‍സല്‍ ജനറലിനോടൊപ്പം ഉണ്ടായിരുന്നെന്നും സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എന്‍ഫോഴ്‌സ്‌മെന്റ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്വപ്ന പറഞ്ഞതില്‍ സത്യമുണ്ടോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വിയും ക്ലിഫ് ഹൗസിലെ സന്ദര്‍ശക രജിസ്റ്ററും പരിശോധിക്കും.
ക്ലിഫ് ഹൗസില്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എ.ഇ കോണ്‍സുലേറ്റും കേരള സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലപ്പെടുത്തിയ വിവരം മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരുന്നത്. സ്‌പേസ് പാര്‍ക്കിലെ ജോലി ഒഴിവ് സംബന്ധിച്ച് തന്നെ അറിയിച്ചത് ശിവശങ്കറാണെന്നും തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ ആയിരുന്നെന്നും സ്വപ്ന ഇ.ഡിക്കു മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, സ്വപ്നയുടെ ഈ മൊഴി മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ശിവശങ്കര്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ തന്നെ വിളിക്കുമായിരുന്നെന്നും സ്വപ്ന പറഞ്ഞിരുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങള്‍ക്ക് താനും അദ്ദേഹത്തെ വിളിക്കുമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ബന്ധം ദൃഢമായതെന്നും കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ശിവശങ്കറിനെ കാണുന്നതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടം; ദുബൈ-ഷാര്‍ജ റോഡ് താല്‍ക്കാലികമായി അടച്ചു
uae
• 19 days ago
നിങ്ങൾക്കും പേരക്കുട്ടികളില്ലേ ? കുർക്കുറെ പാക്കറ്റിനുള്ളിൽ എന്താണെന്ന് അറിയാൻ അവർക്ക് താല്പര്യം കാണില്ലേ ? വിമർശനവുമായി സുപ്രിംകോടതി
National
• 19 days ago
വീണ്ടും വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് വയോധികനില്‍ നിന്ന് 8.80 ലക്ഷം രൂപ തട്ടി
Kerala
• 19 days ago
ബാഗ് വിമാനത്താവളത്തില്‍ മറന്നുവച്ചു, ബാഗിലാകട്ടെ 24 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും; അരമണിക്കൂറില്‍ ബാഗ് കണ്ടുപിടിച്ച ദുബൈ പൊലിസിന് സോഷ്യല്‍ മീഡിയയുടെ കയ്യടി
uae
• 19 days ago
അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പ്: സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിച്ചാൽ വിസ നിഷേധിക്കും
International
• 19 days ago
ദളിത് വിദ്യാർത്ഥിനിക്കെതിരെ വിവേചനം; ആർത്തവം കാരണം പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്ത് പരീക്ഷ എഴുതിപ്പിച്ചു
National
• 19 days ago
വഖഫ് ഭേദഗതി നിയമം; ഹരജികള്‍ സുപ്രിം കോടതി 16ന് പരിഗണിക്കും
National
• 19 days ago
റയലിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം അവരുടെ കൂടെയുണ്ടായിരുന്നു: ടെർ സ്റ്റീഗൻ
Football
• 19 days ago
വമ്പന്‍ കുതിപ്പിലും ടെന്‍ഷനില്ലാതെ ചിലര്‍; കുറഞ്ഞ വിലക്ക് കിട്ടും സ്വര്‍ണം
Business
• 19 days ago
നാലരപ്പവന്‍ മാലക്ക് വേണ്ടി ചെയ്ത അതിക്രൂര കൊലപാതകം; വിനീത കൊലക്കേസ് പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി
Kerala
• 19 days ago
സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ ഖത്തര്‍; ഇതിനായി അവാര്‍ഡും ഏര്‍പ്പെടുത്തി
qatar
• 19 days ago
കേരള ക്രിക്കറ്റ് ടീം അടുത്തയാഴ്ച ഒമാനില്‍, 5 കളികള്‍, ടീമിനെ നയിക്കുക മുഹമ്മദ് അസ്ഹറുദ്ദീന്
latest
• 19 days ago
കുരുവിയുടെ സ്വാതന്ത്ര്യത്തിന് കലക്ടറുടെ കൈത്താങ്ങ്; ഒടുവിൽ നിയമക്കുരുക്കില്‍ നിന്ന് മോചനം
Kerala
• 19 days ago
'സര്‍ബത്ത് ജിഹാദ്' വിഷം വമിച്ച് വീണ്ടും ബാബ രാംദേവ്
National
• 19 days ago
ഒറ്റക്കുതിപ്പില്‍ മാനം തൊട്ട് പൊന്ന്; ഇന്ന് ഞെട്ടിക്കുന്ന വര്‍ധന, ഒരു തരി പൊന്നണിയാന്‍ വേണം പതിനായിരങ്ങള്‍, അറിയാം
Business
• 19 days ago
സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചു; 'നോ ഫ്ളൈ ലിസ്റ്റില്‍' ഉല്പെടുത്തി എയര്‍ ഇന്ത്യ; വിലക്ക് ഒരു മാസത്തേക്ക്
National
• 19 days ago
വീണ്ടും കളംനിറഞ്ഞാടി മെസി; കിരീടം ഇന്റർ മയാമിയുടെ കയ്യകലെ
Football
• 19 days ago
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി നടപ്പാക്കാന്‍ കെ സ്മാര്‍ട്ട് പദ്ധതി ഇന്നു മുതല്‍
Kerala
• 19 days ago
വീണ്ടും റെക്കോർഡ്; തോൽവിയിലും ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച് സഞ്ജു
Cricket
• 19 days ago
വൻ അപ്ഡേറ്റുമായി അബ്ഷിർ; പ്രവാസികൾക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്യാന്‍ സൗകര്യം
Saudi-arabia
• 19 days ago
ബാഴ്സയുടെ രക്ഷകൻ 14 വർഷത്തെ മെസിയുടെ റെക്കോർഡിനൊപ്പം; ചരിത്രം ആവർത്തിച്ചു
Football
• 19 days ago