HOME
DETAILS

ഇതര സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസം അനുവദിച്ചേക്കും

  
backup
October 15 2020 | 05:10 AM

universities-distance-education-latest-news-today
തിരുവനന്തപുരം: സംസ്ഥാനത്തെ ഇതര സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍. ഈ വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസ പ്രവേശനം നടത്താനാണ് അനുമതി ലഭിക്കുക. സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം അവസാനിപ്പിച്ച ഓപണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ നിലപാട് അറിയിക്കും. 
 
ഓപണ്‍ സര്‍വകലാശാല പ്രവര്‍ത്തന സജ്ജമാകുന്നതിനും യു.ജി.സി അംഗീകാരം ലഭിക്കുന്നതിനും മുന്‍പ് ഇതര സര്‍വകലാശാലകളില്‍ നിലവിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കിയാല്‍ ഈ വര്‍ഷം വിദ്യാര്‍ഥികള്‍ എന്തു ചെയ്യുമെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും സമാന്തര സ്ഥാപനങ്ങളും ഉള്‍പ്പെടെ നേരത്തെ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 
 
ഇതര സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം ഈ വര്‍ഷം കൂടി തുടരാനാണ് തീരുമാനം. ഓപണ്‍ സര്‍വകലാശാലാ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്‌തോ, പുതിയ ഉത്തരവിറക്കിയോ വിദൂര വിദ്യാഭ്യാസത്തിന് സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കും. ഇതര സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള വ്യവസ്ഥയെ ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് സര്‍ക്കാര്‍ പുനരാലോചന നടത്തിയത്.
 
നവംബര്‍ 15ന് മുന്‍പ് ഓപണ്‍ സര്‍വകലാശാലയിലെ കോഴ്‌സുകളിലേക്ക് പ്രവേശന നടപടി പൂര്‍ത്തീകരിച്ചാല്‍ മതിയെന്നതാണ് വ്യവസ്ഥ. അതിനാല്‍ പുതിയ തീരുമാനം എടുത്താലും ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ക്ക് തടസമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഓപണ്‍ സര്‍വകലാശാല നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഹൈക്കോടതി സ്റ്റേ തടസമാകില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago