കെ. എം മാണിക്ക് നിയമസഭയുടെ ആദരം
തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവുമായ കെ.എം മാണിക്ക് നിയമസഭയുടെ ആദരം. പകരം വയ്ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ ഒരോ ദിവസയും തനിയ്ക്ക് പുതിയതാണെന്ന് മാണി എന്നും പറയുമായിരുന്നു. ഒരു ജിജ്ഞാസുവിന്റെ യൗവനതീഷ്ണമായ മനസ് അദ്ദേഹം എന്നും കാത്തു സൂക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാന്‍ കഴിയുമോ എന്നും സ്പീക്കര്‍ സംശയം പ്രകടിപ്പിച്ചു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും സ്‌നേഹാദരവ് ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ശ്രദ്ധേയനായി. ലോക പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ സ്ഥാനം നേടുന്ന അത്യപൂര്‍വമായ സാമാജികനായിരുന്നു. തലമുറകളും രാഷ്ട്രീയ അഭിരുചികളില്‍ മാറിയിട്ടും നിയമസഭാ അംഗമായി തുടര്‍ച്ചായി ഒരേ മണ്ഡലത്തില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തി. നിയമസഭയിലും മന്ത്രിസഭയിലെയും മാണിയുടെ റിക്കോര്‍ഡുകള്‍ വരും കാലങ്ങളില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞ്ഞു.
കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്നും അഭിപ്രായപ്പെട്ടു. നിയമസഭ അദ്ദേഹത്തിന് പാഠശാലയായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ നെടും തൂണായിരുന്നു മാണിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാണിസാര്‍ നടപ്പിലാക്കിയ കാരുണ്യ ബലവന്റ് സ്‌കീം തിരിച്ചു കൊണ്ടു വരുന്നതാണ് സര്‍ക്കാരിന് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന വലിയ ആദരമെന്നും ചെന്നിത്തല പറഞ്ഞു. ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യനായിരുന്നു മാണിസാറെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി.ജെ ജോസഫ് താനും മാണിയും തമ്മില്‍ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത് എന്നും വ്യക്തമാക്കി. മാണി സാറിന്റെ നിയമസഭാ പ്രവര്‍ത്തന രേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കക്ഷി നേതാക്കളായ സി.കെ നാണു, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, ഒ രാജഗോപാല്‍, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."