സമസ്ത ബഹ്‌റൈന്‍ ഇഫ്താര്‍ സംഗമം നടത്തി
മനാമ: വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും പുതുമയുള്ളതല്ലെന്നും എപ്പോഴും അല്ലാഹു കണക്കാക്കിയതല്ലാതെ മറ്റൊന്നും ഇവിടെ സംഭവിക്കില്ലെന്ന ഉറപ്പും ശുഭാപ്തിവിശ്വാസവുമാണ് വിശ്വാസികളെ മുന്നോട്ടു നയിക്കേണ്ടതെന്നും സമസ്ത കേന്ദ്ര മുശാവറാംഗവും സുപ്രഭാതം രക്ഷാധികാരിയുമായ മാണിയൂര്‍ ഉസ്താദ് ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
സമസ്ത ബഹ്‌റൈന്‍ മനാമയില്‍ സംഘടിപ്പിച്ച ദുആ മജ്‌ലിസില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം ഒരു നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും അത്തരം അനാവശ്യ ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ സംസാരിച്ചു. മാണിയൂര്‍ അബ്ദുല്ല ഫൈസി, എസ്.എം. അബ്ദുല്‍ വാഹിദ്, അശ്‌റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി എന്നിവരുള്‍പ്പെടെയുള്ള സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും മദ്‌റസാ മുഅല്ലിംകളും സമസ്ത ബഹ്‌റൈന്‍ പോഷക സംഘടനാ പ്രതിനിധികളും ഭാരവാഹികളും സംബന്ധിച്ചു.
ദുആ മജ്‌ലിസിനോടനുബന്ധിച്ച് നടന്ന ഇഫ്താറിലും പ്രാര്‍ഥനാ സദസ്സിലും പങ്കെടുക്കാനായി നിരവധി വിശ്വാസികളാണ് ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."