HOME
DETAILS
MAL
കൊവിഡ് പ്രതിരോധം: മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്കാരം
backup
October 15 2020 | 12:10 PM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൊല്ലം ജില്ലാ ഭരണകൂടം പുരസ്കാരം നല്‍കും. ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശവാര്‍ഡ്, ഡിവിഷന്, കൗണ്‍സില്‍ എന്നിങ്ങനെ തിരിച്ച് അംഗീകാരം നല്‍കും. ആദ്യം കൊവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും സമ്മാനം. തുടര്‍ച്ചയായി മൂന്നാഴ്ച കൊവിഡ് മുക്തമായിരിക്കണം.
പാലക്കാട്ട് കൊവിഡ് വ്യാപനം കൂടിയാല്‍ ഉപയോഗിക്കാന്‍ 6 ഡോമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലും ഇത്തരം സെന്ററുകള്‍ തുടങ്ങും. വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇവിടെ കഴിയാം. ആദ്യഘട്ടത്തില്‍ എഫ്എല്‍ടിസികളോട് ചേര്‍ന്നാണ് സെന്ററുകള്‍ സ്ഥാപിക്കുക. മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."