മണ്ണാര്‍ക്കാട് വ്യാപാരി വ്യവസായി കമ്മിറ്റി ബാസിത്ത് മുസ്‌ലിം പ്രസഡന്റ്
മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റായി ബാസിത്ത് മുസ്‌ലിം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. രമേശ് പൂര്‍ണ്ണിമയാണ് ജനറല്‍ സെക്രട്ടറി. 47 അംഗ എക്‌സി. കമ്മിറ്റിയെയും, 25 അംഗ ജില്ലാ കൗണ്‍സിലര്‍മാരെയും യോഗത്തില്‍ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ സാനിദ്ധ്യത്തിലാണ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നത്. രാവിലെ 9മണിയോടെ കോടതിപ്പടിയില്‍ തറയില്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളാരും സംഘടനക്ക് മുകളിലല്ലെന്നും, സംഘടനയുടെ ചട്ടക്കൂടുകള്‍ക്ക് അധീതമായി പ്രവര്‍ത്തിക്കുന്നവര്‍ എത്ര ഉന്നതരായാലും സംഘടനക്ക് പുറത്താണെന്നും സമ്പത്തല്ല ഭാരവാഹിത്വത്തിന്റെ അടിസ്ഥാനമെന്നും, കച്ചവടക്കാരനൊപ്പം അവന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതാണ് അടിസ്ഥാനമെന്നും ടി. നസറുദ്ദീന്‍ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിയെ കുറിച്ച് നിരവധി പരാതികള്‍ നിലവിലുണ്ടെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ബാസിത്ത് മുസ്‌ലിം അധ്യക്ഷനായി.
ജില്ലാ കമ്മിറ്റിയില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സേതുമാധവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി. സി.എച്ച് അബ്ദുല്‍ ഖാദര്‍, ബൈജു രാജേന്ദ്രന്‍, എന്‍.ആര്‍ സുരേഷ്, ബാബു കോട്ടയില്‍, കെ.എ ഹമീദ്, പി.കെ ഹംസ, സി.എച്ച് മുഹമ്മദ്, പി.കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."