HOME
DETAILS

അഞ്ച് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെക് പദവിയിലേക്ക്

  
backup
May 10 2017 | 19:05 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d


തൊടുപുഴ: വരുന്ന അധ്യയനവര്‍ഷം മുതല്‍ ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെക് പദവിയിലേക്ക് ഉയരും. അതാത് നിയോജകമണ്ഡലങ്ങളില്‍ എം.എല്‍.എ മാര്‍ നിര്‍ദേശിക്കുന്ന സ്‌കൂളുകളില്‍ ഭൗതിക അക്കാദമിക ഗുണനിലവാരം വിവര സാങ്കേതിക വിദ്യയുടെ മികവോടെ പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഒരു വിദ്യാലയത്തിന് ജില്ലാ പഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ എട്ടുകോടി രൂപയുടെ വികസനമാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ മൂന്ന് കോടിയും രണ്ടാം ഘട്ടം രണ്ടുകോടിയും ജില്ലാ പഞ്ചായത്ത് മൂന്ന് കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. തൊടുപുഴയില്‍  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പീരുമേട്ടില്‍ ജി.എച്ച്.എസ്.എസ്. വണ്ടിപ്പെരിയാറും ഇടുക്കിയില്‍ ജി.എച്ച്.എസ്.എസ്. മുരിക്കാട്ടുകുടിയും ജി.എച്ച്.എസ്.എസ്. കുഞ്ചിത്തണ്ണിയും ഉടുമ്പന്‍ചോലയും ജി.എച്ച്.എസ്.എസ് കല്ലാറും ആണ് അടുത്ത വര്‍ഷം ഹൈടെക് ആകുന്ന വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച കെട്ടിടങ്ങളും യാത്രാ സൗകര്യവും ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും റീഡിംഗ് റൂമും സജ്ജമാക്കും. കൂടാതെ വിശാലമായ കംപ്യൂട്ടര്‍ ലാബുകള്‍ അത് ലോ റേഞ്ചുകളില്‍ ശീതീകരിച്ചതാകാനാണ് സാധ്യത.
ബി.എസ്.എന്‍.എലുമായി സഹകരിച്ച് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വരെ കണ്ടെത്തിയ പഠനനേട്ടങ്ങള്‍ സാധാരണക്കാരന്റെ കുട്ടികള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ സുസ്സജ്ജമായിരിക്കും ഐ.ടി ലാബുകള്‍. ക്ലാസ്സ് മുറികള്‍, ഡൈനിങ് ഹാളുകള്‍ കുടിവെള്ള സംവിധാനം, ഓഫിസ് മുറികള്‍, സ്റ്റാഫ് റൂമുകള്‍ ഇവയൊക്കെ മികവുറ്റതാകും. കൂടാതെ ജൈവവൈവിധ്യപാര്‍ക്ക് എന്ന പ്രകൃതിയോടൊത്തിണങ്ങി വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ  പരിലാളിക്കുംവിധം ആയിരിക്കും ഹൈടെക് സ്‌കൂളുകള്‍ രൂപം കൊള്ളുക. വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പില്‍ അത്യാധുനിക ബോധന ശാസ്ത്രവും  സാങ്കേതിക വിദ്യയും കൂടിച്ചേരുമ്പോള്‍ വരുംകാല വിദ്യാഭ്യാസം മുകവുറ്റതാകും. ഇതൊക്കെയാണെങ്കിലും മറ്റ് ചില ജില്ലകളില്‍ ഒരു നിയോജക മണ്ഡലത്തില്‍തന്നെ ഒന്നില്‍ കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഹൈടെക് പദവി നല്‍കാന്‍ എം.എല്‍.എ. മാര്‍ ശ്രദ്ധിച്ചപ്പോള്‍ ഇടുക്കിയില്‍ പ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയില്‍ എത്തിയ പല സര്‍ക്കാര്‍ സ്‌കൂളുകളും പിന്തള്ളപ്പെട്ടതായി ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് നൂറ്റിഅമ്പതോളം സ്‌കൂളുകളാണ് ഹൈടെക്കാവുന്നത്. ഒരു വര്‍ഷം 700 കോടിയോളം ഇതിനായി ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 1000 കോടിരൂപ പൊതുവിദ്യാഭ്യാസ മേഖലയില്‍  ഗുണനിലവാരമുള്ള ഹൈടെക് സംവിധാനത്തിനായി സര്‍ക്കാര്‍ മാറ്റിവയ്ക്കും. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തല്‍പ്പര കക്ഷികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നുവരുന്ന ഇത്തരം നൂതന ആശയങ്ങള്‍ വെല്ലുവിളിയാകും എന്നതില്‍ സംശയമില്ല.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago