HOME
DETAILS
MAL
കാര്‍ഷിക ഉപകരണങ്ങള്‍ നല്കി
backup
May 10 2017 | 20:05 PM
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കാപ്പി കൃഷി വികസന പദ്ധതിയില്‍ അനുവദിച്ച ഉല്പാദനോപാധികള് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി വിതരണം ചെയ്തു.
ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 12,64,000 രൂപയാണ് 367 ഗുണഭോക്താക്കള്‍ക്കായി ചെലവഴിച്ചത്. കൃഷി വകുപ്പിന്റെ ദ്രുതവാട്ട നിയന്ത്രണ പദ്ധതി പ്രകാരമുള്ള ഉത്പാദനോപാധികളുടെ വിതരണം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ജോര്‍ജ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വിജേഷ് അധ്യക്ഷനായി. കൃഷി ഓഫിസര്‍ രാജി വര്‍ഗിസ്, കൃഷി അസി. ശ്രീദേവി ടി.ഡി, ചന്ദ്രശേഖരന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."