HOME
DETAILS
MAL
ഹത്രാസ്: പെണ്‍കുട്ടിയുടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തു
backup
October 18 2020 | 04:10 AM
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വീണ്ടും ഇരയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇന്നലെ ഹത്രാസിലെ വീട്ടിലെത്തിയാണ് പെണ്‍കുട്ടിയുടെ മാതാവടക്കമുള്ളവരില്നിന്നു മൊഴിയെടുത്തത്. ഇത് അഞ്ചു മണിക്കൂറിലേറെ നീണ്ടു.
പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നെന്ന പ്രതിയുടെ അവകാശവാദത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. പെണ്‍കുട്ടിയുമായി തനിക്കു സൗഹൃദമുണ്ടായിരുന്നെന്നും അവളുടെ കുടുംബം ഇത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അവര്‍തന്നെയാണ് അവളെ കൊന്നതെന്നും പ്രതി നേരത്തെ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണില്‍നിന്നു പ്രതിയെ പലതവണ ബന്ധപ്പെട്ടതായി യു.പി പൊലിസും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളാണ് സി.ബി.ഐ സംഘം ചോദിച്ചതെന്നാണ് വിവരം.
അതേസമയം, കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കുടുക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണെന്ന ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."