പോഗ്ബയുടെ ട്രാന്‍സ്ഫര്‍: യുനൈറ്റഡിനെതിരേ ഫിഫയുടെ അന്വേഷണം
മനാമ: ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്കായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെലവാക്കിയ റെക്കോര്‍ഡ് തുകയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഫിഫ.
ട്രാന്‍സ്ഫര്‍ ഫീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 89.3 മില്യണിനാണ് യുവന്റസില്‍ നിന്ന് പോഗ്ബയെ യുനൈറ്റഡ് ക്ലബിലെത്തിച്ചത്.
അതേസമയം കൈമാറ്റവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലാണ് അന്വേഷണം നടത്തുകയെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ യുനൈറ്റഡിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടീമുകള്‍ അഴിമതി നടത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതില്‍ ചില ടീമുകള്‍ കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹള്‍ സിറ്റി, സതാംപ്ടന് തുടങ്ങിയ ടീമുകളുടെ ചില അംഗങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ മുന്‍ നിര ടീമായ യുനൈറ്റഡിനെതിരേയുള്ള അന്വേഷണം പ്രീമിയര്‍ ലീഗിന്റെ പ്രശസ്തിക്കേറ്റ തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ഫെഡറേഷന് ഇതില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ തയ്യാറായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."