യു.ഡി.എഫ് വിജയത്തില്‍ മുഖ്യപങ്ക് മുസ്‌ലിം ലീഗിന്: മുല്ലപ്പള്ളി
മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്‌ലിം ലീഗ് പാര്‍ട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യജനാധിപത്യ മുന്നണിയെയും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാന്‍ ലീഗ് കാണിച്ച ആത്മാര്‍ഥത എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ആവേശത്തോടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫിനൊപ്പം എല്ലാ മതവിഭാഗങ്ങളും ആദിവാസി സമൂഹവും യുവാക്കളും സ്ത്രീകളുമെല്ലാം ശക്തമായി നിലകൊണ്ടതിനാലാണ് ഇത്രയും വലിയ വിജയമുണ്ടായത്. തിളക്കമാര്‍ന്ന വിജയത്തില്‍ ഏറ്റവും കടപ്പാടുള്ളത് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗിനോടാണ്. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ലീഗ് പ്രമേയം പാസാക്കിയതിലുള്ള നന്ദിയും തങ്ങളെ മുല്ലപ്പള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."