HOME
DETAILS

കാരോളിനയെ വെള്ളക്കെട്ടാക്കാന്‍ ഫ്‌ളോറന്‍സ് കരയോടടുക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ

  
Web Desk
September 12 2018 | 14:09 PM

hurricane-florence-is-aiming-to-deliver-a-windy-and-wet-disaster-that-lasts-for-days-along-the-carolina-coast

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് യു.എസ് കടല്‍തീരത്തോടടുക്കുന്നു. നോര്‍ത്ത് -സൗത്ത് കാരോളിനയുടെ നടുക്ക് കടല്‍ത്തീരത്തോട് ചേര്‍ന്ന ദ്വീപുകളില്‍ മൂന്ന് - നാല് കാറ്റഗറിയിലാണ് കൊടുങ്കാറ്റ് കരക്കടുന്നത്.

വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയുമായി കടല്‍ തീരങ്ങളില്‍ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരീക്കെയിന്‍ സെന്റര്‍ (എന്‍.എച്ച്.എസ്) അറിയിച്ചു.

15 മുതല്‍ 20 ഇഞ്ച് വരെ മഴയ്ക്കും തുടര്‍ന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും വഴിവയ്ക്കാവുന്ന കൊടുങ്കാറ്റ് കടല്‍ത്തീരത്തു നിന്ന് കരയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, നോര്‍ത്ത് -സൗത്ത് കാരോളിനയിലും വെര്‍ജീനിയയിലും മെരിലാന്‍ഡിലും സര്‍ക്കാര്‍ മൂന്നാം മുന്നറിയിപ്പ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കാരോളിന കടല്‍ത്തീരങ്ങളില്‍ നിന്ന് 15 ദശലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ സമുദ്രനിരപ്പ് ഭയാനകമായി ഉയരും.

2016ല്‍ കരോളീന നേരിട്ട മാത്യു കൊടുങ്കാറ്റിനേക്കാള്‍ ശക്തി കൂടാന്‍ സാധ്യതയുള്ളതിനാന്‍ മഴയിലും വെള്ളപ്പൊക്കത്തിലും ഉള്‍ക്കരയില്‍ മുന്‍പത്തേതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ചുഴലിക്കാറ്റ് കരയില്‍ പതിക്കുന്നതിന്റെ ഏതാനും മൈല്‍ അകലെയാണ് സൗത്ത്‌പോര്‍ട്ടിലെ ബ്രുണ്‍സ്‌വിക് ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും നൂറ് മൈല്‍ അകലെ വരെ അതിന്റെ പ്രതിധ്വനി അനുഭവപ്പെടുന്നുണ്ടെന്നും സൗത്ത് കരോലിനയിലെ ഡബ്ലു.സി.ബി.ഡി ടിവി യുടെ ചീഫ് മെറ്റിരോളജിസ്റ്റ് റോബ് ഫ്‌ളവര്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  5 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  5 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  5 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  5 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  5 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  5 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  5 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  5 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  6 days ago