HOME
DETAILS

ബി.ജെ.പി ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നേരെ അക്രമം

  
backup
May 13 2017 | 03:05 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2



കോട്ടയം: കുമരകം പഞ്ചായത്തിലെ അംഗങ്ങളെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം.  നഗരത്തില്‍ സ്ഥാപിച്ചിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ ഫ്‌ളകസ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹര്‍ത്താലിനോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമസംഭവങ്ങള്‍ .
തിരുനക്കര മൈതാനത്തിനടുത്ത്  പൊലിസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍  കെട്ടിവച്ചിരുന്ന ചെങ്കല്ലുനിര്‍മിതമായ തൂണും ചേര്‍ത്ത് സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കും വലിയ ശബ്ദത്തോടെ റോഡിലേക്ക് വീണു.
ഇതിനടുത്ത്  പാര്‍ക്ക് ചെയ്തിരുന്ന ന്യൂസ്  ഫോട്ടോഗ്രാഫര്‍ രാജീവ് പ്രസാദിന്റെ സ്‌കൂട്ടറിനടുത്തേക്കാണ് ഇത് വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടൂതല്‍ അനിഷ്ടസംവങ്ങളുണ്ടാവാതിരുന്നത്. ചെങ്ങളത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചു. പരുക്കേറ്റ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്  രാജേഷ് കുമാറി(39)നെ  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ കാറിനു നേരെ കല്ലേറ് നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ രാജീവ് (30) ആണു പിടിയിലായത്. ഇയാളെ പിന്നീട് വിട്ടയച്ചു. കുമരകത്ത് ഹര്‍ത്താലനുകൂലികള്‍ വില്ലേജ് ഓഫിസില്‍ക്കയറി ജീവനക്കാരെ മര്‍ദിച്ചതായും പൊലിസിന് പരാതി ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമായി. ജില്ല വഴി നടത്തുന്ന കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയില്ല. എന്നാല്‍  രാവിലെ  കെ.എസ്.ആര്‍.ടി.സി ലോക്കല്‍ സര്‍വീസുകള്‍ നഗരത്തിലിറങ്ങിയപ്പോള്‍  ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ഇതോടെ ഉള്‍ പ്രദേശങ്ങളിലേക്കുള്ള ചില റൂട്ടുകളിലെ സര്‍വീസ് കെ.എസ്.ആര്‍.ടി.സി റദ്ദാക്കിയെങ്കിലും ഉച്ചയോടെ പുനരാരംഭിച്ചു. കോട്ടയം ഡിപ്പോയില്‍നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും മുടക്കമില്ലാതെ നടന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താതിരുന്നതു ജനത്തെ വലച്ചു.
സ്വകാര്യ-ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. ചിലയിടങ്ങളില്‍ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേതടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നിലയും കുറവായിരുന്നു. എം.ജി സര്‍വകലാശാലയുടെ പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. എന്നാല്‍, ഹര്‍ത്താലില്‍ കുടുങ്ങിയ ചില വിദ്യാര്‍ഥികള്‍ക്കു പരീക്ഷയില്‍ പങ്കെടുക്കാനായില്ലെന്ന് പരാതിയുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ പൊലിസ് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലെല്ലാം കൂടുതല്‍ പൊലിസിനെയും വിന്യസിച്ചിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം അക്രമം നടന്ന കുമരകത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണുള്ളത്. കൂടുതല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
കുമരകത്തെ അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.


















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago