HOME
DETAILS

കേരളത്തിന് കൂടുതല്‍ സഹായമാവശ്യപ്പെട്ട് യെച്ചൂരി രാജ്‌നാഥ് സിങിനെ കണ്ടു.

  
backup
September 12, 2018 | 5:59 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af


ന്യൂഡല്‍ഹി: പ്രളയക്കെടുതി അതിജീവിക്കുന്ന കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. രാജ്‌നാഥ് സിങ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കാണാനെത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് യെച്ചൂരി പറഞ്ഞു.
ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കേണ്ട സഹായത്തെക്കുറിച്ച് യെച്ചൂരി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദുരന്തനിവാരണ മാനേജ്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍കൂടിയായ ആഭ്യന്തര മന്ത്രിയെ കണ്ടത്. മാനേജ്‌മെന്റ് ബോര്‍ഡിന് വേറെ ഫണ്ടുണ്ടെന്നും അതില്‍നിന്ന് സഹായം ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു.
നിലവില്‍ 30,000 കോടിയുടെ നാശനഷ്ടമുണ്ടായ റിപ്പോര്‍ട്ടാണ് പ്രാഥമികമായി നല്‍കിയത്. എന്നാല്‍ കേന്ദ്രം നല്‍കിയത് 600 കോടി മാത്രമാണ്. കൂടുതല്‍ സഹായം വേണം. റോഡ്, പാലങ്ങള്‍ വീടുകള്‍ തുടങ്ങിയവ പുനര്‍നിര്‍മിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസഹായം വേണമെന്ന് ആവശ്യപ്പെട്ടതായും സഹായം എത്തിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞതായും യെച്ചൂരി പറഞ്ഞു. വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  7 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  7 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  7 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  7 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  7 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  8 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  8 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  8 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  8 days ago