അപകടത്തെ തുടര്‍ന്ന് ഒരേ കിടപ്പില്‍ അഞ്ചുവര്‍ഷം; ചികിത്സക്ക് വഴിതേടി നിര്‍ധന കുടുംബം
നിലമ്പൂര്‍: അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് അഞ്ചുവര്‍ഷമായി കിടപ്പിലായ യുവാവ് തുടര്‍ ചികിത്സയ്ക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. വീട്ടിക്കുത്ത് വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് കാട്ടില്‍പീടിക കണ്ണംകടവ് പരീക്കണ്ണി പറമ്പില്‍ വാസവന്‍- ജീന ദമ്പതികളുടെ മകനായ ജിനേഷ് (25) ആണ് സുമനസുകളെ കാത്തു കഴിയുന്നത്.
2013 ജൂലൈ 25 ന് രാത്രി ബൈക്കില്‍ പെട്രോള്‍ അടിച്ചു വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി അജ്ഞാത വാഹനം തട്ടി അപകടത്തില്‍ പെടുകയായിരുന്നു. കോഴിക്കോട് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് വഴിയില്‍ ബോധമറ്റു കിടക്കുന്ന ജിനേഷിനെ കണ്ടത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
നാലുദിവസം കഴിഞ്ഞാണ് ബോധം വന്നത്. അപ്പോഴേക്കും കഴുത്തിന് താഴേക്ക് പൂര്‍ണമായി തളര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഒഴിവാക്കിയതോടെയാണ് തുടര്‍ചികിത്സയ്ക്കായി നിലമ്പൂരില്‍ എത്തിയത് .നിലമ്പൂര്‍ ബി.എം ഹോസ്പിറ്റല്‍ ഉടമയായിരുന്ന പരേതനായ ഡോ. വേണുഗോപാല്‍ ചികിത്സിക്കാം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് കോഴിക്കോടുള്ള സ്ഥലം വിറ്റ് നിലമ്പൂരില്‍ സ്ഥിരതാമസമാക്കിയത്. ചികിത്സ തുടരുന്നതിനിടയില്‍ ഡോ. വേണുഗോപാല്‍ മരണപ്പെട്ടത് ജിനേഷിന്റെ തുടര്‍ചികിത്സയ്ക്ക് വീണ്ടും വിലങ്ങുതടിയായി. തുടര്‍ന്ന് മാസങ്ങളോളം ചികിത്സ മുടങ്ങി.
ഇതിനിടയില്‍ അയല്‍വാസികളും ബന്ധുക്കളും പറഞ്ഞതനുസരിച്ച് വയനാട് മാനന്തവാടിയിലെ മക്കിമല അച്ചപ്പന്‍ വൈദ്യരുടെ സഹായം തേടുകയായിരുന്നു. കിടപ്പായതോടെ പുറത്തുണ്ടായ വലിയ മുറിവ് കാരണം വൈദ്യര്‍ നിലമ്പൂരിലെ വീട്ടിലെത്തിയാണ് ചികിത്സ നല്‍കിയിരുന്നത്. മുറിവ് കരിഞ്ഞതോടെ പിന്നീട് ചികിത്സ വയനാട്ടില്‍ ആയി. 21 ദിവസത്തെ ചികിത്സക്ക് യാത്രാചെലവ് അടക്കം 35000 ത്തോളം രൂപ ചിലവാകും ഓരോ പോക്കിനും.
തുടര്‍ചികിത്സ മുടങ്ങാതെ മുന്നോട്ടുപോയാല്‍ ജിനേഷിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷ. മത്സ്യതൊഴിലാളികളായ ഇവര്‍ക്ക് ഫിഷറീസ് ഇന്‍ഷുറന്‍സ് ആയതിനാല്‍ കരയില്‍ വച്ചുണ്ടായ അപകടത്തില്‍ നഷ്ട പരിഹാരം ലഭിച്ചതുമില്ല. നല്ലവരായ നാട്ടുകാരുടെയും കാരുണ്യ വറ്റാത്ത മനസ്സുള്ളവരുടെയും സഹായത്താല്‍ തുടര്‍ചികിത്സ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് മാതാവ് ജീന. അക്കൗണ്ട് നമ്പര്‍: 0837101049532, IFSC-CNR-B-0000837,Canara Bank Koyilandy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."