HOME
DETAILS

മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വലിഞ്ഞുകയറി വന്നവരല്ല: ഉവൈസി

  
backup
June 01, 2019 | 11:39 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87

ഹൈദരാബാദ്: മുസ്‌ലിംകള്‍ ഇന്ത്യയിലേക്കു വലിഞ്ഞുകയറി വന്നവരല്ലെന്ന് ഹൈദരാബാദ് എം.പിയും മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി.
മുന്നൂറിലധികം സീറ്റുകള്‍ ലഭിച്ചുവെന്നതിന് ഇഷ്ടമുള്ളത് എന്തുംചെയ്യാന്‍ നരേന്ദ്രമോദിക്ക് ലൈസന്‍സുണ്ട് എന്നോ ന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ കൈക്കടത്താമെന്നോ അര്‍ത്ഥമില്ല.
രാഷ്ട്രരൂപീകരണത്തില്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ മുസ്‌ലിംകള്‍ക്കും പങ്കുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒരിക്കലും കുടിയേറ്റക്കാരല്ല. ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഉവൈസി വ്യക്തമാക്കി. മുന്നൂറിലധികം സീറ്റുകള്‍ ലഭിച്ച് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നതിനെ മുസ്‌ലിംകള്‍ ഒരിക്കലും ഭയക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ റമദാനിലെ 27ാം രാവിനോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നോക്ക ദലിത് വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പാര്‍ലമെന്റിലും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടിയുമായി സഖ്യംരൂപീകരിച്ച നടപടിയെ ചൂണ്ടിക്കാട്ടി, മുസ്‌ലിംകളും ദലിതുകളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഫിന്റെ പേരില്‍ രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സമുദായം ആശങ്കയിലാണെന്ന് പറഞ്ഞ ഉവൈസി, അങ്ങേയറ്റം അടിച്ചമര്‍ത്തല്‍ ഉണ്ടായപ്പോള്‍ പോലും മുസ്‌ലിംകള്‍ അവരുടെ വിശ്വാസമോ സംസ്‌കാരമോ ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റുമെങ്കില്‍ ഞങ്ങള്‍ക്ക് പള്ളികളും സന്ദര്‍ശിക്കാം.
മോദിക്ക് ഗുഹയില്‍ പോയി ഇരിക്കാമെങ്കില്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും, ഞങ്ങളുടെ പ്രാര്‍ഥന പള്ളിയിലാണെന്ന്. ഇന്ത്യയില്‍ ഭരണഘടനയുള്ള കാലത്തോളം ബി.ജെ.പിക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല.
മുസ്‌ലിംകള്‍ക്ക് വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ശ്രീലങ്കയിലെ ക്രൈസ്തവ ആരാധനാലയങ്ങളിലുണ്ടായ ഭീകരാക്രമണത്തെയും ഉവൈസി അപലപിച്ചു. ബോംബുകള്‍ വച്ച് 200ഓളം പേരെ ഐ.എസ് കൊന്നിരിക്കുന്നു. എന്ത് ഇസ്‌ലാമിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആക്രമണം നടത്തിയത് ഇസ്‌ലാമിന്റെ അനുയായികള്‍ അല്ല, മറിച്ച് പിശാചിന്റെ അനുയായികള്‍ ആണ്- ഉവൈസി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  a month ago
No Image

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

International
  •  a month ago
No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  a month ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  a month ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  a month ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  a month ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  a month ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  a month ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  a month ago