വെട്ടിലായി റവന്യൂ അധികൃതര്‍; ദുരിതാശ്വാസത്തിന്റെ മറവില്‍ പഴന്തുണികള്‍ തള്ളുന്നു
കൊട്ടിയൂര്‍: ദുരിതബാധിതര്‍ക്കായി വിവിധ സംഘടനകളും മറ്റും ശേഖരിച്ച പഴന്തുണികള്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫിസിന് ബാധ്യതയാവുന്നു.
ദുരിതബാധിതരെ സഹായിക്കാനെന്നവണ്ണം വിവിധ സംഘടനകളും മറ്റും പഴകിയ വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചതാണ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായത്. ലോഡ് കണക്കിന് പഴകിയ വസ്ത്രങ്ങളാണ് വില്ലേജ് ഓഫിസിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
ചിലര്‍ സദുദ്ദേശത്തോടെ പഴകിയ വസ്ത്രങ്ങള്‍ അലക്കി തേച്ചാണ് എത്തിച്ചതെങ്കിലും ചിലര്‍ അടിവസ്ത്രവും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്. ഇവ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വന്നതോടെ വില്ലേജ് ഓഫിസിലെ മുറികളിലേക്ക് മാറ്റി. സ്ഥലപരിമിതിയുള്ള വില്ലേജ് ഓഫിസില്‍ ഈ പഴന്തുണി കെട്ടുകള്‍ക്കിടയില്‍ ഇരുന്നാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. റെക്കോഡുകള്‍ സൂക്ഷിക്കുന്ന റൂമിലടക്കം പഴന്തുണികള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ എലിശല്യവും വ്യാപകമായിട്ടുണ്ട്. ഇവ കത്തിച്ച് കളയാനോ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."