HOME
DETAILS

തകര്‍ന്ന വിമാനം ഇനി രണ്ടുവര്‍ഷത്തോളം കരിപ്പൂരില്‍ തന്നെ

  
backup
October 23 2020 | 01:10 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

 


കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ട് വര്‍ഷം വരെ ഇനി അവിടെ തുടരും. അപകടം നടന്ന സ്ഥലത്ത് നിന്ന് നീക്കുന്ന വിമാനം റണ്‍വേയുടെ തെക്കുഭാഗത്തെ താഴ്‌വാരത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്കാണ് മാറ്റുന്നത്.
തകര്‍ന്ന വിമാനം ഇനി പ്രയോജനപ്പെടുത്താനാകില്ലെന്ന് ബോധ്യമായിട്ടുണ്ട്. വിമാനം പൂര്‍വസ്ഥിതിയിലേക്ക് മാറ്റാനോ മറ്റുഭാഗങ്ങള്‍ ഉപയോഗിക്കാനോ കഴിയില്ല. നിലവില്‍ രണ്ട് വര്‍ഷം വരെ ഇതിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും നടക്കുമെന്നാണ് വിവരം. ഇതിന് ശേഷം വിമാനം നിലവിലെ സ്ഥലത്ത് തുടരണോ എന്നത് തീരുമാനിക്കും.
ഇന്നലെ വിമാനത്തിന്റെ മുഖഭാഗം അപകട സ്ഥലത്ത് നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ട്രക്കിലേക്ക് മാറ്റി. ഇത് ഇന്ന് പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് കൊണ്ടുപോകും. ഇതോടൊപ്പം വിമാനത്തിന്റെ രണ്ട് ചിറകുകളും വേര്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങി. വിമാനത്തിനുള്ളിലെ ഇന്ധനം അപകടം വരുത്താതിരിക്കാന്‍ വെളളം പമ്പ്‌ചെയ്യുന്നുമുണ്ട്. അപകട സ്ഥലത്ത് പ്രത്യേകം പരിശോധന നടത്തി വിമാനത്തിനുള്ളില്‍ അവശേഷിക്കുന്ന ചെറിയ ഉപകരണങ്ങളുടെ പോലും കണക്കെടുത്താണ് മാറ്റുന്നത്. ഇതോടൊപ്പം കാണാതായ ഉപകരണങ്ങളുടെ അടക്കം വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്.
എയര്‍ഇന്ത്യയുടെ അന്വേഷണ വിഭാഗവും ടെക്‌നിക്കല്‍ സംഘവും സംഭവസ്ഥലത്തുണ്ട്. കേന്ദ്ര സുരക്ഷാ സേനയുടെയും എയര്‍ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന്റെ കാവലിലാണ് അപകട സ്ഥലം. നിലവില്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും അപടത്തില്‍പ്പെട്ട വിമാനം മാറ്റുന്ന പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago