HOME
DETAILS

ടാങ്കറിന് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

  
backup
July 25 2016 | 21:07 PM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95






കാക്കവയല്‍: ടാങ്കര്‍ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. പൊഴുതന ആനോത്ത് ഇല്ലിക്കല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അബ്ദുല്‍ സായൂജാ(21)ണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന മില്‍മയുടെ ടാങ്കര്‍ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സായൂജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ സായൂജിനെ ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ ആനോത്തെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന് വൈകിട്ട് ഏഴോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പൊഴുതന ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഫീല്‍ഡ് എക്‌സിക്യൂട്ടീവായ സായൂജ് ഫീല്‍ഡ് വര്‍ക്കിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പൊഴുതന പഞ്ചായത്ത് മുന്‍ അംഗം ലൈലയാണ് മാതാവ്. ഏക സഹോദരന്‍ പാരിജാത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."