HOME
DETAILS

ജസ്റ്റിസ് കര്‍ണ്ണന്റെ അറസ്റ്റ് ഒഴിവാക്കി വിചാരണ ചെയ്യണമെന്ന്

  
backup
May 14 2017 | 19:05 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1



കൊല്ലം: കോടതിയലക്ഷ്യ കേസില്‍ നടപടി നേരിട്ട കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണ്ണന്‍  നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കി  വിചാരണ ചെയ്യാന്‍ സുപ്രിം കോടതി തയാറാകണമെന്ന് കേരള ദലിത് ഫെഡറേഷന്‍  സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിചാരണയോ ഇംപീച്ച്‌മെന്റോ നടത്താതെ ശിക്ഷിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ല.
ജസ്റ്റിസ് കര്‍ണ്ണന്‍ ഉന്നയിച്ച വിഷയങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങളായി കാണാതെ ജുഡിഷ്യറിയുടെ ആഭ്യന്തര വിഷയമായി പരിഗണിച്ച്  രമ്യമായി പരിഹരിക്കാന്‍ സുപ്രിംകോടതി ശ്രമിക്കേണ്ടിയിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ജസ്റ്റിസ് കര്‍ണ്ണനോട് സാധാരണ ക്രിമിനല്‍ കുറ്റവാളിയെ പോലെ പെരുമാറിയത് ശരിയല്ല.
 ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കാനും നടപടി സ്വീകരിക്കാനും നിയമ നിര്‍മാണം നടത്തണം. ജഡ്ജി നിയമനത്തിലെ കൊളീജിയം സംവിധാനം ജുഡിഷ്യറിയുടെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യും.
പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡിഷ്യല്‍ കമ്മിഷന്റെ പ്രാധാന്യം സുപ്രിം കോടതി അംഗീകരിച്ചേ മതിയാകൂ.
ജസ്റ്റിസ് കര്‍ണ്ണന്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും തുടരുന്ന മൗനം രാജ്യത്തിന് അപകടമാണെന്നും പി. രാമഭദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago