'പ്രബോധിത സമൂഹത്തിന്റെ സാഹചര്യം മനസിലാക്കി കര്‍മരംഗത്തിറങ്ങണം'
പട്ടിക്കാട്: പ്രവാചകന്മാരുടെ അനന്തരാവകാശികളായ മതപണ്ഡിതന്മാര് നിസ്വാര്‍ഥ സേവകരാകണമെന്നും പ്രബോധിത സമൂഹത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളും ഉള്‍കൊണ്ടു കൊണ്ട് പ്രബോധനസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പണ്ഡിതന്മാര്ക്ക് സാധിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്.
ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന ഓസ്ഫോജ്ന ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുകയായിരുന്നു അദ്ദേഹം. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര് അധ്യക്ഷനായി. അസ്ഗറലി ഫൈസി പട്ടിക്കാട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഖാദര്‍ ഫൈസി കുന്നുംപുറം, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി ചെമ്മാണിയോട് സംസാരിച്ചു.
ഓസ്ഫോജ്ന മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികള്‍: ഏലംകുളം ബാപ്പു മുസ്ലിയാര് (പ്രസിഡന്റ്), ഇബ്റാഹിം ഫൈസി തിരൂര്‍ക്കാട് (ജന. സെക്രട്ടറി), സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍), ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, അബ്ദുറഹ്മാന് ഫൈസി കടുങ്ങല്ലൂര്‍, ബി.എസ്.കെ തങ്ങള്‍, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ (വൈ. പ്രസി), സി.കെ മൊയ്തീന് ഫൈസി കോണോംപാറ (വര്. സെക്ര), മുഹമ്മദ് ഫൈസി പാതാര്‍, ജലീല്‍ ഫൈസി വാക്കോട്, ഫാറൂഖ് ഫൈസി മണിമൂളി (സെക്ര), ഡോ. അബ്ദുറഹ്മാന് ഫൈസി മുല്ലപ്പള്ളി (ഐടി വിങ് ചെയര്‍), ശമീര്‍ ഫൈസി ഒടമല (ദഅ്വാ സെല്‍ ചെയര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."