HOME
DETAILS

നിര്‍ബന്ധ പിരിവ്; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം

  
backup
September 14, 2018 | 8:43 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും ചേര്‍ന്ന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധം.
അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മതത്തോടെയല്ലാതെ ശമ്പളത്തില്‍ നിന്നുള്ള പിടിച്ചെടുക്കലിനെ ശക്തമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ജീവനക്കാരും അധ്യാപകരും ഒരുപോലെ സര്‍ക്കാറിനെ സഹായിച്ചവരാണ്. ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ ഓപ്ഷണല്‍ ആണെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ ശമ്പളവും നല്‍കി.എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും നല്‍കേണ്ട തുക ഓപ്ഷണല്‍ ആണെങ്കില്‍ മാത്രം അത് നല്‍കുമെന്നും ഓപ്ഷണ്‍ വ്യവസ്ഥയില്ലെങ്കില്‍ ഒരു മാസത്തില്‍ കുറഞ്ഞ തുക സ്വീകാര്യമല്ലെങ്കില്‍ ഒന്നും നല്‍കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനെതിരേ യു.ടി.ഇ.ഫ്, സെറ്റ് കോ നേതൃത്വത്തിലുള്ള അധ്യാപക സര്‍വിസ് സംഘടനകളെടുത്ത തീരുമാനം. അതേസമയം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും ജീവനക്കാരുടെ മൗനം സമ്മതമായി കണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സ്‌കൂള്‍, സ്ഥാപന മേധാവികളെ അറിയിച്ചിരിക്കയാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം ശമ്പളമാണ് ഗഡുക്കളായി നല്‍കേണ്ടതെന്നതിനാല്‍ വിവിധ അടവുകളും കഴിച്ച് മാസത്തില്‍ തുച്ഛമായ സംഖ്യ മാത്രമേ ലഭിക്കൂ എന്നതും ഇവരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പ്രതിപക്ഷ സംഘടനകള്‍ എല്ലാം തന്നെ മാസ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  15 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  15 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  15 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  15 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  15 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  15 days ago
No Image

മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'

National
  •  15 days ago
No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  15 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  15 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  15 days ago