മെഹ്ബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലക്കും ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
ഡല്‍ഹി: പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിക്കും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലക്കും ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഹ്ലാദ് ജോഷി ഇരുവരെയും കടന്നാക്രമിച്ചത്.
മെഹ്ബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളക്കും ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ല. അവരില്‍ ഒരാള്‍ പറയുന്നത് ചൈനയുടെ സഹായത്തോടെ അവര്‍ രാജ്യത്ത് ആര്‍ട്ടിക്കിള്‍ 370 പുന സ്ഥാപിക്കും എന്നാണ്. അന്താരാഷ്ട്ര സമൂഹത്തിന് അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? മന്ത്രി ചോദിച്ചു.
എന്‍.ഐ.എ ബി.ജെ.പിയുടെ വളര്‍ത്തു മൃഗമാണെന്നും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് ഇതിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.
കശ്മീരിലെ എന്‍.ജി.ഒ ഓഫീസുകളും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും എന്‍.ഐ.എ പരിശോധന നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമര്‍ശം. ബംഗളൂരുവിലെ ഒരു സ്ഥലത്തടക്കം 10ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."