HOME
DETAILS

ഒമാന്‍ അടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് നബിദിനം; പ്രവാചക പ്രകീര്‍ത്തനങ്ങളും സംഗമങ്ങളും ഓണ്‍ലൈനില്‍

  
backup
October 28 2020 | 20:10 PM

%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7

മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495 മത് ജന്മ ദിനം ഒമാന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് (വ്യാഴം) സമുചിതം ആഘോഷിക്കുന്നു.
നബിദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ രാഷ്ടങ്ങളിലെ മതകാര്യ വിഭാഗങ്ങളുടെയും ഔഖാഫ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന ഔദ്യോഗിക പരിപാടികളെല്ലാം കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ ഓണ്‍ലൈനിലാണ് നടക്കുക. ചിലയിടങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി ചെറിയ മജ് ലിസുകളും നടക്കും.
കൂടാതെ ജിസിസി രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ ഓണ്‍ലൈന്‍ പരിപാടികള്‍ ഇന്നും നാളെയുമായി നടക്കും.
പദ്യ-ഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന- മൗലിദ് സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ബഹ്റൈനില്‍ ഗവണ്‍മെന്‍റിനു കീഴിലുള്ള നീതിന്യായ ഇസ് ലാമിക കാര്യമന്ത്രാലയത്തിന്‍റെയും ഔഖാഫിന്‍റെയും നേതൃത്വത്തില്‍ വര്‍ഷം തോറും ഗ്രാന്‍റ് മോസ്കില്‍ നടന്നു വരുന്ന 'മൗലിദുനബവി' നബിദിന പരിപാടി കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും വിവിധ സംഘടനകള്‍ക്ക് കീഴിലായി ഇത്തരം പരിപാടികള്‍ ഓണ്‍ലൈനായി നടക്കും.
ഔദ്യോഗിക പരിപാടികള്‍ക്കു പുറമെ, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സമസ്തയുടെ പ്രവാസി പോഷക സംഘടനകള്‍, ഐസിഎഫ്(കാന്തപുരം വിഭാഗം), ഐഎസ്എസ് (സംസ്ഥാന വിഭാഗം), ജമാഅത്തെ ഇസ്ലാമിയുടെ പ്രവാസി സംഘടനകള്‍, എന്നിവക്കു കീഴിലും വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ നബിദിന പരിപാടികളാണ് അടുത്ത രണ്ടു ദിവസങ്ങളിലായി നടക്കുന്നത്.
മീലാദിന്‍റെ ഭാഗമായി സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഓണ്‍ലൈന്‍ പരിപാടികള്‍ www.facebook.com/SamasthaBahrain എന്ന ഫൈസ്ബുക്ക് പേജ് വഴി സംപ്രേഷണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

നബിദിനത്തോടനുബന്ധിച്ച് മിക്ക ജിസിസി രാഷ്ട്രങ്ങളിലും വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിക്കുകയും ഭരണാധികാരികള്‍ ആശംകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ വാരാന്ത്യ അവധിയും നബിദിന അവധിയും ഒന്നിച്ചെത്തിയതോടെ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടഞ്ഞു കിടക്കും.

ബഹ്റൈന്‍ ഗവണ്‍മെന്റിനു കീഴില്‍ നടന്ന ഔദ്യോഗിക നബിദിന പരിപാടിയില്‍ പ്രത്യേക ക്ഷണപ്രകാരം സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago