യുവജന നൈപുണ്യ വാരാചരണത്തിന് ഇന്നു തുടക്കം
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി യുവജന നൈപുണ്യ വാരാചരണത്തിന് ഇന്നു തുടക്കം. രാവിലെ പത്തിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ റ്റാനി തോമസ് സ്വാഗതം പറയും. ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം ആമുഖ അവതരണം നടത്തും.
കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷയായിരിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ നൈപുണ്യ വാരാചരണം ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു സെമിനാറില്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു, ജില്ലാ പംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വി സോബിക്കുട്ടി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വാരാചരണത്തോടനുബന്ധിച്ച് സെമിനാറുകള്‍, ചിത്ര പ്രദര്‍ശനം, വാക്കത്തോണ്‍, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തുമെന്നു കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."