HOME
DETAILS
MAL
തീവ്രവാദത്തിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണം: കെ.എം ഷാജി
backup
July 25, 2016 | 11:53 PM
കുറ്റ്യാടി: എല്‍.ഡി.എഫും, എസ്.ഡി.പി.ഐയും അടക്കമുള്ള മതതീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണമെന്ന് കെ.എം ഷാജി എം.എല്‍.എ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ വിളക്ക് കെടുത്തി ഇരുട്ടിലേക്ക് കൊണ്ടുപോകാനാണ് എന്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി മണ്ഡലം യൂത്ത്‌ലീഗ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.
പി.എം സാദിഖലി, പി.അമ്മത് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സൂപ്പി നരിക്കാട്ടേരി, വി.വി മുഹമ്മദലി, കെ.ടി അബ്ദുറഹ്മാന്‍, സി.കെ സുബൈര്‍, പി.സി മുജീബ് റഹ്മാന്‍, പി.പി റഷീദ്, മൂസ കോത്തമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."