HOME
DETAILS

അതിജീവനം നമുക്ക് തന്നെ കഴിയുമെന്ന് തെളിഞ്ഞു: മന്ത്രി എ.കെ ബാലന്‍

  
backup
September 15 2018 | 01:09 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%95

പാലക്കാട്:പ്രളയകാലത്തെ ഒറ്റക്കെട്ടായി അതിജീവിച്ച പോലെ പ്രളയാനന്തര അതിജീവനം നമുക്ക് തന്നെ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാനുള്ള മുഖ്യമന്ത്രിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഭാഗമായാണ് മന്ത്രിമാര്‍ ജില്ലകളില്‍ ധനശേഖരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതൊരു തുടര്‍ച്ചയാണ്. ഇതുവരെ കാണാത്തവിധത്തിലുള്ള പുനരധിവാസവും പുനര്‍നിര്‍മാണവുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. പുനര്‍നിര്‍മാണത്തിന് കോടികള്‍ വേണ്ടതിനാല്‍ സാമ്പത്തിക സഹായം ഇനിയുമുണ്ടാകണം.
ഓരോ മലയാളികളുടെയും വിശ്വാസ്യത ഉറപ്പുവരുത്തി ലക്ഷ്യസാക്ഷാത്കാരത്തിലെത്തും. കഴിവുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വിഹിതം നല്‍കുമ്പോള്‍ ഒന്നുമില്ലാത്തവര്‍ കൈമറന്ന് സംഭാവന നല്‍കുന്ന കാഴ്ചകള്‍ കണ്ണീരണിയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് (സെപ്തംബര്‍ 15) പഞ്ചായത്ത് തലത്തില്‍ ദുരിതാശ്വാസ സമാഹരണം നടത്തും. ബാങ്ക് പ്രതിനിധികളും ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പരിപാടിയിലുണ്ടാകും. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ പുതുശ്ശരി വെസ്റ്റ് വില്ലേജിലെ ഐറിന്‍ ചാള്‍സ് 14.5 സെന്റ് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി. ജില്ലാതല വകുപ്പുകള്‍, പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വഴി 1,17,44039 രൂപ ലഭിച്ചതായി മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago