പാലക്കാട് മിനിലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു
പാലക്കാട്: മിനിലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാട് തണ്ണി ശ്ശേരിയില്‍ എട്ടു പേര്‍ മരിച്ചു.രണ്ടു പേര്‍ വാഹനത്തില്‍ കുടുങ്ങികിടക്കുകയായിരുന്നു. നെല്ലിയാമ്പതിയില്‍ നിന്ന് അപകടത്തില്‍ പരുക്കേറ്റവരെ പാലക്കാട്ടേക്ക് കൊണ്ടുവരുമ്പോഴാണ് മിനിലോറിയിലിടിച്ച് അപകടമുണ്ടായത്.
നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍, ഷാഫി, സുലൈമാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.

പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികള്‍. ഇവര്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വിവരമറിയിച്ചപ്പോള്‍ ഇവരെ കാണാന്‍ പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലന്‍സില്‍ കയറിയത്.
സ്‌കാനിംഗ്, എക്‌സ്‌റേ അടക്കമുള്ള തുടര്‍ പരിശോധനകള്‍ക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയില്‍ വച്ച് അപകടമുണ്ടായത്. മീന്‍ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലന്‍സ് കൂട്ടിയിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."