HOME
DETAILS

സംസ്ഥാനത്ത് സിമന്റിന് വില കൂടി

  
backup
June 09, 2019 | 5:57 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5

 

കോഴിക്കോട്: സിമന്റിന് വീണ്ടും വില വര്‍ധിപ്പിച്ച് സിമന്റ് കമ്പനികള്‍. ഒരു മാസത്തിനുള്ളില്‍ സിമന്റിന് പത്ത് മുതല്‍ 50 രൂപ വരെ വിലയാണ് ബ്രാന്‍ഡഡ് സിമന്റ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. സിമന്റ് ചാക്കിന് 430 വരെയാണ് നിലവില്‍ വില ഉയര്‍ത്തിയിരിക്കുന്നത്. ഒരു മാനദണ്ഡവുമില്ലാതെ വില വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധമറിയിച്ച് കരാറുകാരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍ക്കിടയിലെ വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്കാണ് കരാറുകാരെ എത്തിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുള്‍പ്പെടെയുള്ളവയെ സിമന്റിന്റെ വില വര്‍ധനവ് ബാധിക്കുമെന്നാണ് കരാറുകാരുടെ പരാതി.


എ.സി.സി, ശങ്കര്‍, അള്‍ട്രാടെക്ക് എന്നിവയാണ് വില വര്‍ധിപ്പിച്ചവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു. സംസ്ഥാനത്തിന് ആവശ്യമായ സിമന്റിന്റെ പത്തു ശതമാനത്തിന് താഴെയാണ് പൊതു മേഖലയിലുള്ള മലബാര്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നത്.
90 ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുടേതാണ്. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സ്ഥലങ്ങളില്‍ ഇതേ കമ്പനികള്‍ 210 രൂപക്ക് വിറ്റഴിക്കുന്ന സിമന്റ് കേരളത്തില്‍ എത്തുമ്പോള്‍ 350ലേക്കും 400ലേക്കും ഉയരും.


മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് സിമന്റ് ഫാക്ടറികള്‍ ഉള്ളതിനാല്‍ ലഭ്യത പരിഗണിച്ച് വില കുറയ്ക്കുകയും കേരളത്തില്‍ ഉല്‍പാദനം കുറവായതിനാല്‍ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.
മലബാര്‍ സിമന്റ് ഉല്‍പാദനം വര്‍ധിപ്പിക്കാനും വിപണിയില്‍ ഇടപ്പെട്ട് മിതമായ നിരക്കില്‍ വിപണനം നടത്താനും ശ്രമിച്ചാല്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താനാവും. ഈ അവസരത്തില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ സിമന്റ് ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പി.ബി.സി.എ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  2 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  2 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  2 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  2 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  2 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  2 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  2 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  2 days ago