HOME
DETAILS

രാഷ്ട്രീയവല്‍ക്കരണത്തിലൂടെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നത് ആശങ്കാജനകം: കെ.എസ്.ടി.യു

  
backup
May 15, 2017 | 10:01 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2



വടകര: വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയവല്‍ക്കരണം നടത്തി മൂല്യങ്ങള്‍ തകര്‍ക്കുന്നത് ആശങ്കാജനകമാണെന്ന് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) കോഴിക്കോട് റവന്യു ജില്ലാ ലീഡേഴ്‌സ് ക്യാംപ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അനിയന്ത്രിതമായ ഇടപെടലും ഡി.പി.ഇ.പിയിലേക്ക് തിരിച്ചുപോകാനുള്ള നീക്കവും പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
വടകര കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാംപ് സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ഗഫൂര്‍ അധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ മൂസ മുഖ്യപ്രഭാഷണം നടത്തി.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ, പയ്യോളി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഷ്‌റഫ് കോട്ടക്കല്‍, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിമാരായ പി.കെ അസീസ്, എം.പി.കെ കുഞ്ഞഹമ്മദ് കുട്ടി, കോട്ടക്കല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.എ നാസര്‍ സ്വാഗതവും ട്രഷറര്‍ കെ. അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.
സംഘടനാ സെഷനില്‍ കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എ.പി അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, കല്ലൂര്‍ മുഹമ്മദലി, എം.പി അബ്ദുറസാഖ്, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, സി. റഹീന പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോ. ശശികുമാര്‍ പാലേരി, സിന്ധു അനൂപ് ക്ലാസെടുത്തു. സി.എച്ച് മൊയ്തു, എം.പി അബ്ദുല്‍ ഹമീദ്, അസീസ് മുക്കം, ഫൈസല്‍ പടനിലം, എ.കെ കൗസര്‍, വി.കെ മുഹമ്മദ്, റഷീദ്, കെ.വി കുഞ്ഞമ്മദ്, പി.പി ജാഫര്‍, എ മൊയ്തീന്‍, ടി. ഹമീദ് സംസാരിച്ചു.
പി.കെ.എം സഈദ് വിഷയമവതരിപ്പിച്ചു. എ. കാസിം, ടി.കെ മുഹമ്മദ് റിയാസ്, പി.സി സഫ്‌വാന്‍, എന്‍.കെ സലിം പ്രസംഗിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  19 days ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  19 days ago
No Image

ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്

National
  •  19 days ago
No Image

പവർ ബാങ്ക് മാത്രമല്ല, ഇതും ഉപയോ​ഗിക്കാനാകില്ല; ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിമാനകമ്പനികൾ

uae
  •  19 days ago
No Image

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  19 days ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  19 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  19 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  19 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  19 days ago