തീവ്രവാദികള്‍ക്കെതിരേ ഉചിത നടപടിയില്ല പാകിസ്താനെ സാമ്പത്തിക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും
ഇസ്‌ലാമാബാദ്: തീവ്രവാദികള്‍ക്കെതിരേ പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ ഉചിമതമല്ലെന്ന് ഏഷ്യ പസഫിക് ഗ്രൂപ്പ്(എ.പി.ജി). തീവ്രവാദത്തിന് സാമ്പത്തിക സഹായം തടയാന്‍ ശ്രമിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ(എഫ്.എ.ടി.എഫ്) ഏഷ്യ പസഫിക് മേഖലയിലെ പ്രദേശിക സംഘടനയാണ് എ.പി.ജി. ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള എട്ടോളം തീവ്രവാദി സംഘടനകള്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടാണ് എ.പി.ജി പാകിസ്താന് കൈമാറിയത്. എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടാതരിക്കാനുള്ള പാകിസ്താന്റെ നടപടികള്‍ തൃപ്തകരമല്ലെന്നും അവര്‍ അറിയിച്ചു. തീവ്രവാദികള്‍ക്കെതിരേ നടപടി സ്വീകരിച്ചെന്ന് കാണിച്ച് പാകിസ്താന്‍ സമര്‍പ്പിച്ച 27 നടപടികളില്‍ 18 എണ്ണവും തൃപ്തികരമല്ലെന്നാണ് എ.പി.ജി അറിയിച്ചത്.
നിലവില്‍ ഗ്രേ പട്ടികയില്‍ തുടരുന്ന പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമോയെന്ന് സെപ്റ്റംബറിലാണ് എഫ്.എ.ടി.എഫ് അന്തിമമായി തീരുമാനിക്കുക. നിലവില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനാല്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ഐ.എം.എഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത്.
അതിന്നിടെ പാക് അധിനിവേശ കശ്മീരിലെ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ സംഘടനകളുടെ 13 തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ പാകിസ്താന്‍ ഇന്നലെ അടച്ചുപൂട്ടി. എഫ്.എ.ടി.എഫിന്റെ പ്ലീനറി യോഗം അടുത്താഴ്ച ഓര്‍ലാന്‍ഡോയില്‍ നടക്കാനിരിക്കെയാണ് പാകിസ്താന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."