കശ്മിര്‍ മോചനത്തിനായി ഒരുമിക്കണമെന്ന് ഹിസ്ബുല്‍ നേതാവിന്റെ വിഡിയോ ക്ലിപ്പിങ്
ശ്രീനഗര്‍: കശ്മിരിന്റെ മോചനത്തിനായി എല്ലാ വിഘടനവാദികളും യോജിക്കണമെന്നാവശ്യപ്പെട്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ സാകിര്‍ മൂസയെന്ന സാകിര്‍ റാഷിദ് ഭട്ടിന്റെ പുതിയ വിഡിയോ പുറത്ത്. ഇന്ത്യയുടെ അവഗണന ഏറ്റുവാങ്ങുന്ന കശ്മിരില്‍ എല്ലാ വിഘടന വാദി സംഘടനകളും ഒരുമിക്കണമെന്ന് അദ്ദേഹം വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നു.
ഇവിടെ ഇസ്‌ലാമിക് ഭരണം വരണമെന്നും അല്ലെങ്കില്‍ അതിനായി ജീവത്യാഗം ചെയ്യാന്‍ തയാറാകണമെന്നും വിഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. നേരത്തെ അല്‍ഖായിദ അഫ്ഗാനിസ്ഥാനില്‍ ഉയര്‍ത്തിയ മുദ്രാവാക്യം കശ്മിരിനുവേണ്ടി ഉയര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഴ് മിനുട്ട് നീണ്ടുനില്‍ക്കുന്ന വിഡിയോ ക്ലിപ്പിങില്‍ കശ്മിരിനുവേണ്ടി ആരെങ്കിലും നേട്ടം കൊയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യം വേണ്ടത് ഇന്ത്യന്‍ അധിനിവേശം കശ്മിരില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. അതിനുശേഷം മതി മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കേണ്ടതെന്നും വിഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."