HOME
DETAILS

പ്ലാസ്റ്റിക് കൂരയിലെ എ പ്ലസുകാരന് ഇനി ഡോക്ടറാകണം

  
backup
May 16 2017 | 19:05 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e-%e0%b4%aa

 

തൊടുപുഴ: ''എനിക്കൊരു ഡോക്ടറാകണം'' വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച ഒറ്റമുറി വീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ എസ്.എസ.്എല്‍.സിക്ക് തയാറെടുക്കുമ്പോള്‍ അനന്തു മനസില്‍ കുറിച്ചിട്ടു.
ദരിദ്ര ചുറ്റുപാടുകളെ തരണം ചെയ്ത് എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അനന്തു മനോജിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.
പെരിങ്ങാശേരി ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 46പേരില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഏക വിദ്യാര്‍ഥി. ആറാം തവണയും നൂറുമേനി ജയം നേടിയ സ്‌കൂളിന്റെ അഭിമാനതാരം.ദാരിദ്ര്യമകറ്റാന്‍ നേരം വെളുക്കുമ്പോള്‍ പത്രക്കെട്ടുമായി വീടുകളിലേക്ക് ഓടുകയാണ് അനന്തു. മാതാപിതാക്കളുടെ കഷ്ടപ്പാട് മനസിലാക്കി ഇടയ്‌ക്കൊക്കെ കൂലിപ്പണിക്കുമിറങ്ങും. പെരിങ്ങാശേരി ബൗണ്ടറി ഭാഗത്ത് കളപ്പുരയ്ക്കല്‍ മനോജിന്റെയും ബിന്ദുവിന്റെയും രണ്ടുമക്കളില്‍ ഇളയവനാണ് അനന്തു.
ചെറുപ്പം മുതല്‍ പഠനത്തില്‍ കേമന്‍. ട്യൂഷനില്ലാതെയാണ് ഇക്കാലമത്രയും പഠിച്ചത്. ലോട്ടറി വില്‍പനക്കാരനാണ് അച്ഛന്‍. അമ്മ ബിന്ദു വല്ലപ്പോഴും കൂലിപ്പണിക്കുപോകും. മൂത്തമകള്‍ അനശ്വര രോഗിയാണ്. ദിവസേന നൂറുരൂപയുടെ മരുന്നുവേണം.
പിതൃസ്വത്തായി ലഭിച്ച പട്ടിയമില്ലാത്ത രണ്ടുസെന്റിലെ കൂരയിലാണ് നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നത് കണ്ട അനന്ദു തനിക്കു പറ്റുന്ന പണികളും ഇതിനിടയില്‍ ചെയ്യുന്നു.പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റ് പത്രവിതരണത്തിന് പോകും. ഒഴിവുദിവസങ്ങളില്‍ അടുത്ത പുരയിടങ്ങളില്‍ ശേഷിക്കനുസരിച്ച് കൂലിപ്പണിക്കും പോകും. തുച്ഛവരുമാനത്തിന്റെ ഓഹരി വീട്ടിലേയ്ക്കും നല്‍കും.
അറിവും വായനാശീലവും വര്‍ധിക്കാനുള്ള മാര്‍ഗങ്ങളൊന്നും ഒഴിവാക്കാറില്ല. പത്രവിതരണത്തിനൊപ്പം എല്ലാ പത്രങ്ങളും വായിക്കും. ''സയന്‍സ് ഗ്രൂപ്പെടുത്ത് മാതൃവിദ്യാലയത്തില്‍ തന്നെ ഞാന്‍ തുടര്‍ന്നും പഠിക്കും..ഞാനൊരു ഡോക്ടറാകും ചേട്ടാ...'' അനന്തുവിന്റെ കണ്ണുകളില്‍ നിശ്ചയദാര്‍ഡ്യത്തിന്റെ തിളക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago