HOME
DETAILS

അലിഗഢ്: 385 ഏക്കര്‍ ഭൂമി തിരിച്ചെടുക്കുമെന്ന് മന്ത്രി ജലീല്‍

  
backup
June 12, 2019 | 6:40 PM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%97%e0%b4%a2%e0%b5%8d-385-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf


തിരുവനന്തപുരം: അലിഗഢ് സര്‍വകലാശാലക്ക് കൈമാറിയ 385 ഏക്കര്‍ ഭൂമി, കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം തിരിച്ചെടുക്കാന്‍ ആലോചിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ പദ്ധതികള്‍ ഈ സ്ഥലത്ത് നടപ്പാക്കുന്നത് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നു.
നിലവില്‍ മൂന്ന് കോഴ്‌സുകള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓപണ്‍ യൂനിവേഴ്‌സിറ്റി അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും. നിലവിലുള്ള എല്ലാ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപണ്‍ സര്‍വകലാശാലകളുടെ മേഖലാ കേന്ദ്രങ്ങളാക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ഭാഗമായി മാറും. സര്‍വകലാശാലകളുടെ ഏകീകൃത കലണ്ടര്‍ 75 ശതമാനം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ഈ മാസം 24ന് ബിരുദ വിദ്യാര്‍ഥികളുടെയും 30ന് പി.ജി വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം ഒന്ന് മുതല്‍ പി.ജി തലം വരെ ഒരേദിവസം ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  7 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക സർവീസുകൾ; യാത്രക്കാർക്ക് ആശ്വാസം.

Kerala
  •  7 days ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  7 days ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  7 days ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  7 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  7 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  7 days ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  7 days ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  7 days ago