HOME
DETAILS

കുഞ്ഞിരാമന്‍ വക്കീലിനെ അനുസ്മരിച്ചു

  
backup
May 16, 2017 | 8:19 PM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85


തലശ്ശേരി: തലശ്ശേരിക്ക് വഴികാട്ടിയായ സ്വാതന്ത്ര്യ സമര സേനാനിയെ അനുസ്മരിച്ച് ഒരു ദിവസം. തലശേരി നഗരസഭയുടെ ആദ്യകാല ചെയര്‍മാനുമായിരുന്ന പി.കുഞ്ഞിരാമന്‍ വക്കീലിനെയാണ് ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചത്.
പഴയ കാല നേതാക്കളുടെയും പുതുതലമുറയിലെ വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തിലായിരുന്നു കനക് റസിഡന്‍സി ഹാളില്‍ വച്ച് അനുസ്മരണ സമ്മേളനം നടത്തിയത്.
1945ല്‍ ഗാന്ധിജിയുടെ അറസ്റ്റിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച നേതാവു കൂടിയായിരുന്നു കുഞ്ഞിരാമന്‍ വക്കീല്‍. 1946ല്‍ ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ മെമ്പറായും 1952ല്‍ പാര്‍ലമെന്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 1952 മുതല്‍ 55 വരെയും തലശ്ശേരി നഗരസഭാ ചെയര്‍മാനായി വീണ്ടും പ്രവര്‍ത്തിച്ചിരുന്നു.1960 ല്‍ ജസ്റ്റിസ് വി.ആര്‍.കൃഷണയ്യരെ തോല്പിച്ചാണ് തലശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തിയത്. കനക് റസിഡന്‍സി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം തലശ്ശേരി സബ് ജഡ്ജ് എം.പി.ജയരാജ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. നസീര്‍ കരിയാമ്പത്ത്, കെ.പി.ഷീജിത്ത്, സന്ധ്യാ സുകുമാരന്‍, ടി.ടി.മൊയ്തു എന്നിവരെ സബ് ജഡ്ജ് ഉപഹാരം നല്‍കി ആദരിച്ചു.എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മുന്‍ മന്ത്രി കെ.പി.മോഹനന്‍ ഉപഹാരം നല്‍കി.
 ജവഹര്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ കെ.ശിവദാസന്‍ അധ്യക്ഷനായി. ജന. കണ്‍വീനര്‍ ഉസ്മാന്‍ പി. വടക്കുമ്പാട് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ രാമകൃഷ്ണന്‍ വടക്കുമ്പാട് ,കുഞ്ഞിരാമന്‍ വക്കീലിന്റെ മകള്‍ ഒ.എം.വി ജയറാണി, ടി.കെ. ഡി. മുഴപ്പിലങ്ങാട്, ഡോ.കെ.പി.തോമസ്, കെ.ഇ പവിത്രരാജ് സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  a month ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  a month ago
No Image

പ്രതിശ്രുതവരന്റെ കൊലപാതകം: പരസ്പരം പഴിചാരി സിയയും കാമുകനും; ആസൂത്രണം തന്റേതെന്ന് ഒടുവില്‍ സമ്മതിച്ച് സിയ

National
  •  a month ago
No Image

വാഹനമില്ലാതെ ലഹരിവേട്ട; കോഴിക്കോട് എക്‌സൈസ് പ്രതിസന്ധിയില്‍

Kerala
  •  a month ago
No Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: 'കസ്റ്റംസിന്റെ ഒത്താശയോടെ, പ്രതിയുടെ മൊഴി വിവാദത്തില്‍

Kerala
  •  a month ago
No Image

കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണി? പുതിയ മുഖങ്ങള്‍ക്കും വകുപ്പുമാറ്റത്തിനും സാധ്യത

National
  •  a month ago
No Image

പുതുചരിത്രമെഴുതാൻ CR7; കൊളംബിയക്കെതിരെ റൊണായെ കാത്തിരിക്കുന്നത് ഐതിഹാസിക റെക്കോർഡ്!

Football
  •  a month ago
No Image

പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

uae
  •  a month ago
No Image

അംഗന്‍വാടിയില്‍ ക്രൂരത; പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി നിലത്തിട്ട ജീവനക്കാരിക്കെതിരേ കേസ്

National
  •  a month ago