കര്‍ഷകര്‍ക്ക് ആശ്വാസമായി ചോനാരി കടവില്‍ ട്രാക്ടര്‍ പാലം
തിരൂരങ്ങാടി: മൂന്നിയൂര്‍ കിഴക്കുംപാടം ചോനാരി കടവില്‍ തോടിന് കുറുകെ നിര്‍മിച്ച ട്രാക്ടര്‍ പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 50 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. കൃഷിക്ക് വേണ്ടി നിലം ശരിപ്പെടുത്തുന്നതിന് വലിയ പറമ്പ് വഴിയായിരുന്നു ട്രാക്ടര്‍ കൊണ്ടുവന്നിരുന്നത്. മാത്രവുമല്ല വിളവെടുപ്പ് സമയം ആവുമ്പോഴേക്കും കാലവര്‍ഷമെത്തി തോട് നിറഞ്ഞ് ഒഴുകുന്നതിനാല്‍ ഉല്പന്നങ്ങള് ഇക്കരെക്ക് എത്തിക്കാന്‍ വലിയ പ്രയാസമായിരുന്നു. പാലം നിലവില്‍ വന്നതോടെ ഇതിനൊക്കെ പരിഹാരമായി.
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ഷരീഫ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബക്കര്‍ ചെര്ന്നൂര്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എ അസിസ്, സി.പി സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം കെ. മറിയുമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജലി ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."