വിരുന്നെത്തുമോ കലയുത്സവം..!
പ്രളയം വിഴുങ്ങിയ ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പ്രളയാനന്തരം പുനര്‍ നിര്‍മാണം നടക്കുന്ന ആലപ്പുഴയില്‍നിന്നു കലോത്സവം പ്രളയമേശാത്ത മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
17നു ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനുമുണ്ടാവുക. ആലപ്പുഴയില്‍നിന്നു മാറ്റുകയാണെങ്കില്‍ 29 വര്‍ഷത്തിനു ശേഷം കലോത്സവം കാസര്‍കോടിനു വേണമെന്നാണ് കാസര്‍കോടിന്റെ ആവശ്യം.
ഈയാവശ്യം മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്ത് നല്‍കി കഴിഞ്ഞു. 1991ല്‍ കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് നടന്ന കലോത്സവം അക്ഷരാര്‍ഥത്തില്‍ ജനകീയമേളയായിരുന്നു.
കലോത്സവം ലഭിക്കുകയാണെങ്കില്‍ ഇതേ മാതൃകയില്‍ വര്‍ഗീയ, രാഷ്ട്രീയ ഭേദമന്യേ വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍കോടന്‍ ജനത. അവരുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ ആ വഴിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."