HOME
DETAILS
MAL
പണം വെളുപ്പിക്കല്‍: സഊദിയിലെ കേസുകളില്‍ പ്രതികള്‍ ഭൂരിഭാഗവും വിദേശികള്‍
backup
September 17 2018 | 18:09 PM
ജിദ്ദ: സഊദിയില്‍ പണം വെളുപ്പിക്കല്‍ കേസുകളിലെ പ്രതികളില്‍ 78 ശതമാനവും വിദേശികളാണെന്ന്് റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം 36 പണം വെളുപ്പിക്കല്‍ കേസുകളാണ് സുപ്രിം കോടതിക്കു മുന്നിലെത്തിയത്. ഇതില്‍ 19 കേസുകളില്‍ കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ സുപ്രിം കോടതി ശരിവച്ചു. എട്ടു വിധികള്‍ സുപ്രിം കോടതി റദ്ദാക്കി.
ഒന്‍പതു കേസുകളിലെ വിധികള്‍ ഭേദഗതികളോടെ കീഴ്ക്കോടതികളിലേക്ക് തന്നെ തിരിച്ചയച്ചു. ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട്. മലയാളികളും ഈ കേസുകളില്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."