ശരീഅത്ത് വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കാനാവില്ല - സമസ്ത ജന. സെക്രട്ടറി
കോഴിക്കോട്: മുത്വലാഖ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഉന്നയിച്ച വാദമുഖങ്ങള്‍ ശരീഅത്തിനെ വേട്ടയാടാനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ത്വലാഖ് കോടതി അസാധുവാക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം അസംബന്ധവും മൗലികാവകാശങ്ങളിലെ കൈകടത്തലുമാണ്. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന കര്‍മശാസ്ത്ര വിധികളുടെ നൈതികതയും ന്യായപ്രമാണങ്ങളും മനസിലാക്കാതെ ഭരണകൂട താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരീഅത്തിന്റെ സംരക്ഷണത്തിന് മുസ്‌ലിം ഇന്ത്യ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും ജുഡിഷ്യറി മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് നിലകൊള്ളണമെന്നും മൗലികാവകാശ ധ്വംസനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."