'നിതീഷ് പരാജയം പ്രഖ്യാപിച്ചു കഴിഞ്ഞു; വിരമിക്കല്‍ പ്രഖ്യാപനം കരുണയ്ക്കുള്ള അപേക്ഷ': പി ചിദംബരം
ന്യൂഡല്‍ഹി: 2020ലെ ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാര്‍ തന്റെ പരാജയം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരാജയം സമ്മതിച്ചതായി പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രം അദ്ദേഹത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിന്തുണയ്ക്കുള്ള അഭ്യര്‍ത്ഥനയല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി കരുണയ്ക്കുള്ള അപേക്ഷയാണ്''.
''തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒന്നാം ദിവസം മുതല്‍ മുടന്തന്‍ താറാവായിരിക്കുന്ന ഒരാള്‍ക്ക് ബീഹാറിലെ ജനങ്ങള്‍ എന്തിന് വോട്ട് ചെയ്യണം,'' അദ്ദേഹം ചോദിച്ചു.
ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു', എന്നായിരുന്നു നിതീഷ് തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."