പൂപ്പാറ ഗവ. കോളജ് അടുത്ത മാസം തുടങ്ങും; തോട്ടം മേഖല ആഹ്ലാദത്തില്‍
രാജാക്കാട് : പുതുതായി അനുവദിച്ച പൂപ്പാറ ഗവ. കോളജില്‍ അടുത്തമാസം ആദ്യവാരത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കും.മക്കള്‍ക്ക് ഉന്നത വിദ്യാസത്തിന് അവസരം ലഭിക്കുമല്ലോ എന്ന സന്തോഷത്തിലാണ് തോട്ടം തൊഴിലാളികള്‍.
എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് ഉപരിപഠനത്തിന് പോകാന്‍ കഴിയാതെ കൂലിവേല ചെയ്യുന്ന നിരവധി യുവാക്കളാണ് പ്രദേശത്തുള്ളത്. കോളജുകള്‍ ഇല്ലാത്തതിനാല്‍ എസ് എസ് എല്‍ സിയും, പ്ലസ് ടുവും കഴിഞ്ഞ വിദ്യാര്‍ഥികള്‍ മാതാപിതാക്കള്‍ക്കൊപ്പം തോട്ടം മേഖലയിലേയ്ക്ക് കൂലിവേലയ്ക്കായി പോകുന്ന സാഹചര്യമാണ് ഉള്ളത്. തമിഴ് പിന്നോക്ക വിഭാഗങ്ങളടക്കം തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ജില്ലയ്ക്കു പുറത്തോ തമിഴ്‌നാട്ടിലോ പോകേണ്ട നിലയായിരുന്നു. ഇതിന് നല്ല പണച്ചെലവുമുണ്ടായിരുന്നു.
അതിനാല്‍ നിത്യവൃത്തിക്ക് വകയില്ലാതെ കമ്പനി ലയങ്ങളില്‍ താമസിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ പരമാവധി വിദ്യാഭ്യാസം ഇവിടെ പ്ലസ് ടൂവരെയായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ശാന്തമ്പാറ പഞ്ചായത്തിലെ പൂപ്പാറയില്‍ അനുവദിച്ച ഗവ. കോളജ് തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.തോട്ടം തൊഴിലാളികളുടെ മക്കള്‍ തോട്ടം തൊഴിലാളികളായി മാറുന്ന പ്രക്രിയയാണ് പതിറ്റാണ്ടുകളായി ഇവിടെ നടന്നുവരുന്നത്. കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇതിന് മാറ്റം വരുമെന്നും ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളില്‍ എത്തിപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയാണുളളതെന്നും രക്ഷിതാക്കളും യുവാക്കളും പറയുന്നു. ബി.എസ്.സി മാത്സ്,ബി.കോം കംപ്യൂട്ടര്‍,ബി.എ ഇംഗ്‌ളീഷ് ലിറ്ററേച്ചര്‍ എന്നീ കോഴ്‌സുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കോഴ്‌സുകളുണ്ടാകും.
അടുത്ത മാസം ആദ്യവാരത്തോടെ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. പൂപ്പാറ ഗവ. യുപി സ്‌കൂളില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."