HOME
DETAILS
MAL
അഞ്ചുമാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി
backup
May 17 2017 | 19:05 PM
കോഴിക്കോട്: അഞ്ചു മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി വിദ്യാര്‍ത്ഥി. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മേക്കന്‍ ചാലില്‍ അബ്ദുല്‍ അസീസ് സബീബ ദമ്പതികളുടെ മകനായ മുഹമ്മദ് മുസ്തഫയാണ് കുറഞ്ഞ മാസം കൊണ്ട് ഖുര്‍ആന്‍മന:പാഠമാക്കിയത്.
നന്തി ദാറുസ്സലാം അറബിക് കോളജിന്റെ കീഴില്‍ വരക്കല്‍ മഖാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ സ്മാരക തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ വിദ്യാര്‍ഥിയാണ് മുസ്തഫ. ഭൗതിക വിഷയങ്ങള്‍ പഠിക്കുന്നതൊടൊപ്പമാണ് ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠിക്കുന്നത്. നിശാദ് ഖാസിമി, ഹാഫിള് ശുഐബ് എന്നിവരാണ് കോളജിലെ അധ്യാപകര്‍. ഈ വിദ്യാര്‍ഥി മികച്ച പഠന നിലവാരം പുലര്‍ത്തുന്നുവെന്നു അധ്യാപകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."