ഭിന്നശേഷിക്കാരുടെ പരിചരണത്തിന് മലപ്പുറത്തു പ്രത്യേക കേന്ദ്രം വരുന്നു
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം ആസ്ഥാനമായി ഭിന്നശേഷിക്കാര്‍ക്കു പ്രത്യേക കേന്ദ്രം വരുന്നു. ഇതിനായി പാണക്കാട് വില്ലേജിലെ ഇന്‍കെല്‍ എജ്യൂ സിറ്റിയില്‍നിന്നു ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട് 25 ഏക്കര്‍ ഭൂമിയിലാണ് വിവിധ സൗകര്യങ്ങളോടെയുള്ള കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതു തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിശദമായ പ്രൊജക്ട് തയാറാക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തികള്‍ക്കുമായി പുതിയ വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ വകയിരുത്തുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കായുള്ള ജില്ലാപഞ്ചായത്ത് ഫണ്ടിനു പുറമേ, ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്കുള്ള മലബാറിലെതന്നെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ളതു മലബാര്‍ മേഖലയിലാണ് എന്നതിനാല്‍ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാപഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."