HOME
DETAILS

ഗോവയില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ബദല്‍ സംവിധാനത്തിന് ബി.ജെ.പി നീക്കം

  
backup
September 18 2018 | 18:09 PM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഗോവയില്‍ ബദല്‍ സംവിധാനത്തിന് ബി.ജെ.പി നീക്കം തുടങ്ങി. സംസ്ഥാനത്ത് ഭരണ സ്തംഭനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറെ കണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പരീക്കറുടെ അഭാവത്തില്‍ മറ്റു സാധ്യമായ നടപടിയിലേക്ക് നീങ്ങാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, ഏത് തരത്തിലുള്ള നീക്കമാണ് സ്വീകരിക്കുന്നതെന്ന കാര്യം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല.


നേരത്തെ ചികിത്സക്കായി നാല് മാസത്തോളം പരീക്കര്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മൂന്നംഗ കാബിനറ്റ് ഉപദേശക സമിതിയായിരുന്നു സര്‍ക്കാരിന്റെ ദൈനംദിന പ്രവൃത്തികള്‍ നിയന്ത്രിച്ചിരുന്നത്. ബി.ജെ.പിക്കുപുറമെ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നീ പാര്‍ട്ടികളിലെ മന്ത്രിമാരായിരുന്നു കാബിനറ്റ് ഉപദേശക സമിതി അംഗങ്ങള്‍. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കു പുറമെ മറ്റൊരു മന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസയും ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, താന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കാന്‍ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  13 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  14 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  14 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  14 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  14 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ കടലിലേക്ക് തള്ളിയെന്ന റിപ്പോർട്ട്: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  15 hours ago
No Image

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

uae
  •  15 hours ago
No Image

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍

uae
  •  16 hours ago
No Image

25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  16 hours ago