HOME
DETAILS

റാസല്‍ഖൈമ വെടിവയ്പ്പ്; ധീരതയുടെ പര്യായമായി മാറിയ പൊലിസുകാരനെ ആദരിച്ച് യുഎഇ ഭരണകൂടം

  
May 16 2025 | 14:05 PM

Ras Al Khaimah Shooting UAE Honors Hero Policeman for Exceptional Bravery

ദുബൈ: മൂന്ന് പേരുടെ മരണത്തിന് കാരണമായ റാസല്‍ഖൈമയിലെ വെടിവയ്പ്പ് കേസിലെ പ്രതിയെ ധീരതയോടെ നേരിട്ട പൊലിസ് ഉദ്യോഗസ്ഥനെ ആദരിച്ച് യുഎഇ ഭരണകൂടം.

റാസല്‍ഖൈമ പൊലിസ് ജനറല്‍ ആസ്ഥാനത്തെ കോര്‍പ്പറല്‍ അഹമ്മദ് അലി അല്‍ ബെലൂഷിയെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആദരിച്ചു. തന്റെ കടമ നിറവേറ്റുന്നതില്‍ അദ്ദേഹം കാണിച്ച അചഞ്ചലമായ ധീരതയും അചഞ്ചലമായ സമര്‍പ്പണവും പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

ചടങ്ങില്‍, ഷെയ്ഖ് സെയ്ഫ് കോര്‍പ്പറല്‍ അല്‍ ബെലൂഷിയുടെ ധീരത, സഹജാവബോധം, പ്രശംസനീയമായ സ്വഭാവം, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും പൊതു സുരക്ഷയും ശക്തിപ്പെടുത്തുന്നതിലുമുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന് സുരക്ഷാ സെന്‍സ് മെഡല്‍ സമ്മാനിച്ചു.

ആദരിക്കല്‍ ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹരേബ് അല്‍ ഖൈലി, റാസല്‍ഖൈമ പൊലിസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ദിവസങ്ങള്‍ക്കു മുമ്പാണ് വഴിതര്‍ക്കത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത്. 66 വയസ്സുള്ള മാതാവും 36,38 വയസ്സുള്ള രണ്ട് പെണ്‍മക്കളുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 47കാരിയായ മൂന്നാമത്തെ മകള്‍ക്ക് പരുക്കേറ്റിരുന്നു.

ഇടുങ്ങിയ വഴിയിലൂടെ വാഹനം ഡ്രൈവ് ചെയ്തുപോകാന്‍ ശ്രമിച്ചപ്പോഴാണ് തര്‍ക്കം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയും അറബ് പൗരനായ 55കാരനായ പ്രതി തോക്ക് ചൂണ്ടി സ്ത്രീകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകുമായിരുന്നു. ഇരുപതു വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സംബവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

പെട്ടെന്നുതന്നെ അന്വേഷണം ആരംഭിച്ച പൊലിസ് തുടര്‍ന്ന് ആയുധം കണ്ടുകെട്ടി, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Following the Ras Al Khaimah shooting incident, the UAE government pays tribute to a courageous policeman whose fearless actions have made him a national symbol of bravery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  7 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  8 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  8 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍

National
  •  9 hours ago
No Image

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

Kerala
  •  10 hours ago
No Image

പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ

National
  •  10 hours ago
No Image

ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

uae
  •  10 hours ago
No Image

റോഹിംഗ്യൻ മുസ്‌ലിം അഭയാർത്ഥികളെ ഇന്ത്യൻ നാവികസേന കടലിലേക്ക് തള്ളിയ സംഭവം: അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

National
  •  11 hours ago