HOME
DETAILS

തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു

  
Web Desk
May 16 2025 | 09:05 AM

CPM Leader G Sudhakaran Booked Over Shocking Revelation of Postal Vote Tampering in 1989 Elections

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകളില്‍ തിരിമറി നടത്തിയതായ വെളിപ്പെടുത്തലില്‍ സി.പി.എം നേതാവ് ജി സുധാകരനെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലിസ് ആണ് കേസെടുത്തത്. തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും അറസ്റ്റ് നടപടികളെന്നാണ് സൂചന. 

1989ലെ തെരഞ്ഞെടുപ്പിനിടെ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയെന്നായിരുന്നു സുധാകരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്നമില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം. 1989ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെവി ദേവദാസിന് വേണ്ടിയാണ് തിരിമറി നടത്തിയത്. പോസ്റ്റല്‍ ബാലറ്റ് സി.പി.എം ഓഫിസില്‍ വെച്ച് പൊട്ടിച്ച് തിരുത്തിയെന്നാണ് സുധാകരന്‍ പറഞ്ഞത്. 

''1989ല്‍ കെവി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അന്നത്തെ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പെടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വിസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ച് ചെയ്തു.,' ഇതാണ് സുധാകരന്‍ പറഞ്ഞത്. 

Kerala police have registered a case against senior CPM leader G. Sudhakaran after he publicly admitted to tampering with postal ballots during the 1989 Lok Sabha election in Alappuzha. The controversial revelation was made during an NGO union event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ

National
  •  2 days ago
No Image

ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം

National
  •  2 days ago
No Image

നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും

Kerala
  •  2 days ago
No Image

കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു

National
  •  2 days ago
No Image

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  2 days ago
No Image

എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി

National
  •  2 days ago
No Image

താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"

International
  •  2 days ago
No Image

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago

No Image

ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ് 

uae
  •  2 days ago
No Image

എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്

Kerala
  •  2 days ago
No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  2 days ago