'ചക്ക, മാങ്ങ, തേങ്ങ' സഹവാസ ക്യാംപ് തുടങ്ങി
ചെമ്മനാട്: പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും ചേര്‍ന്ന് നടത്തുന്ന 'ചക്ക, മാങ്ങ, തേങ്ങ' വേനല്‍ക്കാല സഹവാസ ക്യാംപിനു കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ തുടക്കമായി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി. ഗീത അധ്യക്ഷയായി.
പഞ്ചായത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ യു.പി വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. സ്‌കൂള്‍ പി.ടി.എ, കുടുംബശ്രീ, എന്നിവരാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. പിലിക്കോട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും നാട്ടില്‍ നിന്നും ശേഖരിച്ച വിവിധ മാമ്പഴങ്ങളുടെ പ്രദര്‍ശനവും ക്യാംപില്‍ നടക്കും.
ക്യാംപില്‍ അജൈവ മാലിന്യ സംസ്‌കരണം, പരിസര ശുചീകരണം, നാടന്‍ ഭക്ഷണശീലങ്ങള്‍, നാട്ടറിവുകള്‍ എന്നിവ ഉണ്ടായിരിക്കും.
ചക്ക, മാങ്ങ, തേങ്ങ, തണ്ണിമത്തന്‍, പൈനാപ്പിള്‍, പയര്‍, മുതിര, കഞ്ഞി, അച്ചാര്‍, ചമ്മന്തി തുടങ്ങിയവ ചേര്‍ന്ന വിഭവങ്ങളാണു ക്യാംപില്‍ വിളമ്പുക. പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ധീന്‍ തെക്കില്‍, സി.എം ഷാസിയ, ഗീതാബാലകൃഷ്ണന്‍, എന്‍.വി ബാലന്‍, പ്രധാനധ്യാപകന്‍ എ പവിത്രന്‍, പി.ടി.എ പ്രസിഡന്റ് പി. വിജയന്‍, എ. നാരായണന്‍, കെ. സുരേന്ദ്രന്‍, കെ. വനജകുമാരി, നിര്‍മല്‍ കുമാര്‍, ഡോ. സി.എം കായിഞ്ഞി, പി. മധു, വിനോദ്കുമാര്‍ പെരുമ്പള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."