HOME
DETAILS

കൈക്കൂലി കേസ്: വടകര നഗരസഭാ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

  
backup
July 27, 2016 | 12:08 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad

വടകര: കൈക്കൂലി വാങ്ങിയതിന് വടകര മുനിസിപ്പല്‍ എന്‍ജിനിയര്‍ വിജിലന്‍സിന്റെ പിടിയിലായ സംഭവത്തില്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ രാജിവെക്കണമെന്ന് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം. മുസ്‌ലിംലീഗിലെ ടി.ഐ നാസര്‍, നഫ്‌സല്‍ എന്‍.പി.എം, പി.കെ ജലാല്‍, പി.എം മുസ്തഫ, പി സഫിയ കോണ്‍ഗ്രസിലെ ടി കേളു, എം.പി ഗംഗാധരന്‍ തുടങ്ങിയ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കുന്നത്. നഗരസഭയെ സംബന്ധിച്ചിടത്തോളം നാണക്കേടാണ് സംഭവം. നഗരസഭ അഴിമതിയുടെ കേന്ദ്രമാണെന്ന് പല തവണ പ്രതിപക്ഷം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നിട്ടും നടപടിയെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ട്. നേരത്തെ തന്നെ നഗരസഭ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ ചെയ്തില്ല. അത് ചെയ്യാത്തതിനാലാണ് കൈക്കൂലി വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത്. മുനിസിപ്പല്‍ എന്‍ജിനീയര്‍ അറസ്റ്റിലായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
നഗരസഭയിലെത്തുന്ന സാധാരണക്കാരായ ജനങ്ങളെ പല കാര്യങ്ങളും പറഞ്ഞ് വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ വന്‍ കിടക്കാര്‍ക്ക് എന്തും ചെയ്തു കൊടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.കെ രാജീവന്‍ ചൂണ്ടിക്കാട്ടി. അതേസമയം കൈക്കൂലി വിഷയത്തില്‍ മുനിസിപ്പല്‍ എന്‍ജിനിയര്‍ അറസ്റ്റിലായ വിഷയത്തില്‍ താന്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് ലാഘവത്തോട് കൂടിയാണ് ചെയര്‍മാന്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. താന്‍ തന്റെ ശൈലിയിലാണ് സംസാരിക്കുന്നതെന്ന മറുപടി ഭരണപക്ഷ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ചെറിയ ബഹളത്തിന് കാരണമായി. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നഗരസഭക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവയൊക്കെ കാര്യമായെടുക്കാത്ത നിലപാടാണ് നഗരസഭാ ചെയര്‍മാനും ഭരണപക്ഷവും സ്വീകരിക്കുന്നതെന്ന് മുസ്‌ലിംലീഗിലെ ടി.ഐ നാസര്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ഉദ്യോഗസ്ഥരും തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യാമെന്ന് കരുതുന്നു. അഴിമതിക്ക് കാരണമാകുന്നത് നഗരസഭയുടെ ഇത്തരം നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഷറീസ് ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ഷീറ്റ് പറന്നു പോയതിനാല്‍ മഴ വെള്ളം നിലത്ത് കെട്ടിക്കിടക്കുകയാണ് ലീഗ് കൗണ്‍സിലര്‍ വി.പി മുഹമ്മദ് റാഫി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മുകച്ചേരി ഭാഗത്തെ പോര്‍ട്ട് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. കടല്‍ഭിത്തി താഴ്ന്നു പോയ ഇടങ്ങളില്‍ ഭിത്തി നിര്‍മിക്കുന്നതിന് നടപടിയെടുക്കണം. തുടങ്ങിയ ആവശ്യങ്ങളും മുഹമ്മദ് റാഫി ഉന്നയിച്ചു. മാര്‍ക്കറ്റ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മാലിന്യം ഓടയിലേക്ക് തള്ളുന്നതായി മുസ്‌ലിംലീഗിലെ പി.കെ ജലാല്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിച്ച് ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്‍മാന്‍ കെ ശ്രീധരന്‍ മറുപടി പറഞ്ഞു. വൈസ് ചെയര്‍മാന്‍ കെ.പി ബിന്ദു, ഇ അരവിന്ദാക്ഷന്‍, പി ഗിരീഷന്‍, എം.ബിജു, വ്യാസന്‍ പുതിയ പുരയില്‍, എ പ്രേമാകുമാരി, പി അശോകന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ ഇൻഡ്യസഖ്യത്തിനു തിരിച്ചടി ആയെന്നു പറയുന്നത് വെറുതെ അല്ല; ഈ മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണം | In-depth

National
  •  3 days ago
No Image

ഓഡോമീറ്റർ തട്ടിപ്പ്: കിലോമീറ്റർ കുറച്ച് കാണിച്ച് കാർ വിൽപ്പന; 29,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

ബീഹാർ പിടിക്കാൻ ലോകബാങ്ക് ഫണ്ടിൽ നിന്ന് 14,000 കോടി രൂപ വകമാറ്റി; തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎക്കെതിരെ ഗുരുതരാരോപണവുമായി ജൻ സൂരജ് പാർട്ടി

National
  •  3 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; ക്രമക്കേടെന്ന് ആരോപണം

Kerala
  •  3 days ago
No Image

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന ആക്ഷേപിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനത്തിന് പിന്നാലെ ഖേദപ്രകടനം

National
  •  3 days ago
No Image

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

National
  •  3 days ago
No Image

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിയ കീഴ്‌പെടുത്തിയ ആളെ കണ്ടെത്തി

Kerala
  •  3 days ago
No Image

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  3 days ago